കുംഭാഭിഷേക ചടങ്ങുകള്‍ ഇന്നുമുതല്‍

കോഴിക്കോട്: മയിലാടുംകുന്ന് ജ്ഞാന ദണ്ഡായുധപാണി ക്ഷേത്രത്തി​െൻറയും ഷിര്‍ദിസായി മന്ദിരത്തി​െൻറയും കുംഭാഭിഷേക ചടങ്ങുകള്‍ക്ക് വ്യാഴാഴ്ച തുടക്കമാവും. ജൂൺ ഒന്നുമുതല്‍ എട്ടുവരെയാണു കുംഭാഭിഷേക ചടങ്ങുകള്‍ നടക്കുകയെന്നു ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ജൂൺ മൂന്നിന് രാവിലെ 10നു ജ്ഞാന ദണ്ഡായുധപാണി ക്ഷേത്ര മഹാകുംഭാഭിഷേക ചടങ്ങ് പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തല യും ഷിര്‍ദിസായി മന്ദിര്‍ കുംഭാഭിഷേക ചടങ്ങ് ഉദ്ഘാടനം കെ. ശങ്കരനാരായണനും നിര്‍വഹിക്കും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും. വാർത്താസമ്മേളനത്തില്‍ ശരവണമഠം ചെയര്‍മാന്‍ പ്രമോജ് പ്രഭാകർ, പി. റിലേഷ്ബാബു, രാധാകൃഷ്ണന്‍ മയിലാടുംകുന്ന്, പി.ടി. ജനാര്‍ദനന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.