പുകയില വിരുദ്ധ ദിനാചരണം

കോഴിക്കോട്: ലോക പുകയില വിരുദ്ധ ദിനാചരണത്തി​െൻറ ഭാഗമായി 'പുകയില പുരോഗതിക്കൊരു ഭീഷണി' എന്ന മുദ്രാവാക്യമുയർത്തി നഗരത്തിൽ വിവിധ പരിപാടികൾ നടന്നു. വിവിധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന സൈക്കിൾ റാലി മാനാഞ്ചിറ എൽ.െഎ.സിക്കുസമീപം െഎ.എം.എ കോഴിക്കോട് ബ്രാഞ്ച് പ്രസിഡൻറ് ഡോ. പി.എൻ. അജിത ഫ്ലാഗ്ഒാഫ് ചെയ്തു. പുകയില പുരോഗതിക്കൊരു ഭീഷണി എന്ന വിഷയത്തിൽ നടന്ന സെമിനാർ ആർ.എൽ. ബൈജു ഉദ്ഘാടനം ചെയ്തു. െഎ.എം.എ കേരള പ്രസിഡൻറ് ഡോ. വി.ജി. പ്രദീപ്കുമാർ അധ്യക്ഷതവഹിച്ചു. ഡോ. ടി.പി. രാജഗോപാൽ, ഡോ. കെ.പി. സൂരജ്, ഡോ. വിപിൻ വർക്കി, വി.എസ്. രാമചന്ദ്രൻ, ദിൻകർ കരുണാകരൻ, അഡ്വ. ഷിേൻറാ േജാസഫ് എന്നിവർ സംസാരിച്ചു. ഡോ. പി.എൻ. അജിത സ്വാഗതവും ഡോ. എ.െക. അബ്ദുൽഖാദർ നന്ദിയും പറഞ്ഞു. പീപ്ൾസ് ആക്ഷൻ ഗ്രൂപ്പ് പുകയില വിരുദ്ധ ബോധവത്കരണ ലഘുലേഖ വിതരണം ചെയ്തു. യൂനസ് പരപ്പിൽ, പി.െക. രാഘവൻ, എം.എ. സത്താർ എന്നിവർ നേതൃത്വം നൽകി. മെഡിക്കൽ കോളജ് നെഞ്ചുരോഗ വിഭാഗത്തി​െൻറ നേതൃത്വത്തിൽ നടന്ന ബോധവത്കരണ ക്ലാസ് സൂപ്രണ്ട് ഡോ. ടി.പി. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ചെസ്റ്റ് ക്ലബ് സെക്രട്ടറി ഡോ. മുഹമ്മദ് മുസ്തഫ, ഡോ. പി.ടി. ആനന്ദൻ, ഡോ. സണ്ണി ജോർജ്, ഡോ. എം. ആനന്ദ് എന്നിവർ സംസാരിച്ചു. മാളിക്കടവ് െഎ.ടി.െഎയും മെട്രോമെഡ് ഇൻറർനാഷണൽ കാർഡിയാക് സ​െൻററും സംയുക്തമായി ബോധവത്കരണ ക്ലാസ് നടത്തി. ഡോ. പി.പി. മുഹമ്മദ് മുസതഫ, ഡോ. അബ്ദുസമദ് നാലകത്ത്, മുരളീധരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.