ചെമ്പ്രമല കയറാനെത്തുന്നവർ നിരാശരായി മടങ്ങുന്നു

അടച്ചത് അഞ്ചുമാസം മുമ്പ് കൽപറ്റ: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ചെമ്പ്രമല തുറക്കാൻ ഇതുവരെയും നടപടിയായില്ല. കാട്ടുതീയെ തുടർന്ന് അഞ്ചുമാസം മുമ്പാണ് വിനോദസഞ്ചാരികൾക്ക് മുന്നിൽ ചെമ്പ്രമല കൊട്ടിയടക്കപ്പെട്ടത്. നിത്യവും ചെമ്പ്രമല കയറാനെത്തി നിരാശരായി മടങ്ങുന്ന സഞ്ചാരികളുടെ എണ്ണം ഏറെയാണ്. ശരാശരി ഒരു മാസം ഒരു ലക്ഷം രൂപയുടെ വരുമാനം ഇവിടെനിന്നും സർക്കാറിലേക്ക് ലഭിച്ചിരുന്നു. അടച്ചിട്ടതോടെ വരുമാനവും നിലച്ചു. ചെമ്പ്രമലയിലേക്കുള്ള ട്രക്കിങ് ഉൾപ്പെടെ സ്ഥിരമായി നിർത്തലാക്കാനുള്ള നീക്കവും നടക്കുന്നുണ്ടെന്നാണ് ആക്ഷേപം. ഫെബ്രുവരി 16നാണ് ചെമ്പ്രമലയിലെ പുൽമേടുകൾ കത്തിനശിച്ചത്. സംഭവത്തിൽ മലപ്പുറം സ്വദേശികൾക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. മഴ ലഭിച്ചതോടെ പുതിയ നാമ്പുകൾ വളരുകയും സഞ്ചാരയോഗ്യമാവുകയും ചെയ്തു. ഇക്കാര്യം അറിയിച്ച് ചെമ്പ്രപീക്ക് തുറക്കാൻ നടപടി ഉണ്ടാവണമെന്നാവശ്യപ്പെട്ട് വനംസംരക്ഷണ സമിതി ഡി.എഫ്.ഒ അടക്കമുള്ളവർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. എന്നാൽ, തുറക്കേെണ്ടന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നത്. ഏഴ് സ്ഥിരം ജീവനക്കാർ, 30 താൽക്കാലിക ജീവനക്കാർ എന്നിവർക്ക് പുറമെ ഓട്ടോറിക്ഷ-ജീപ്പ് ൈഡ്രവർമാർ, ചെറുകിട ഹോട്ടലുകൾ തുടങ്ങി നൂറോളം കുടുംബങ്ങളുടെ വരുമാന മാർഗമാണ് ചെമ്പ്രമല തുറക്കാതായതോടെ നിലച്ചത്. സ്ഥിരം ജീവനക്കാരിൽ മൂന്നുപേരെ മാത്രം നിലനിർത്തി മറ്റുള്ളവരെ പിരിച്ചുവിടണമെന്ന നിർദേശം കഴിഞ്ഞ ദിവസം ഡി.എഫ്.ഒ നൽകിയിട്ടുണ്ട്. ഇതിനെതിരെ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിരിക്കുകയാണ് ജീവനക്കാർ. SUNWDL18 െചമ്പ്രമലക്ക് മുകളിലെ ഹൃദയ തടാകം (ഫയൽചിത്രം)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.