വടകര: ഓർക്കാട്ടേരി റോട്ടറി ക്ലബിെൻറ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ (ഇലക്ട്) ഡോ. ഉമ്മർ മുഖ്യാതിഥിയായി. ഓർക്കാട്ടേരി കെ.കെ.എം ജി.എച്ച്.എസ്.എസിലെ പ്രതിഭകൾക്ക് മാസ്റ്റർ ഗൗതം മെമ്മോറിയൽ കാഷ് അവാർഡുകൾ നൽകി. റോട്ടറി അംഗങ്ങളുടെ മക്കൾക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു. ഓർക്കാട്ടേരി റോട്ടറിയുടെ മുഖപത്രമായ 'വോയ്സ് സോണൽ' കോഓഡിനേറ്റർ ചന്ദ്രൻ പ്രകാശനം ചെയ്തു. പ്രസിഡൻറായി വി.പി. ഹേമചന്ദ്രനും സെക്രട്ടറിയായി കെ. പത്മനാഭനും . റോട്ടറി ജില്ല ഭാരവാഹികളായ ഡോ. അബ്്ദുല്ല, കെ. ചന്ദ്രൻ, ടി. പത്മനാഭൻ, പട്ടറത്ത് രവീന്ദ്രൻ, ചള്ളയിൽ രവീന്ദ്രൻ, കെ. പത്മനാഭൻ എന്നിവർ സംസാരിച്ചു. മാർച്ചും ധർണയും വടകര: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ (കെ.എസ്.ടി.യു) സബ്ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര എ.ഇ.ഒ ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ല പ്രസിഡൻറ് ടി.പി. ഗഫൂർ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ പി.സി. സഫ്വാൻ, ഹമീദ്, എം. മഹമൂദ്, ഇ. അൻവർ, കെ.കെ. റഫീഖ്, പി. മുസ്തഫ, അഷ്റഫ്, ഹാഫിസ്, എം. ഫൈസൽ എന്നിവർ സംസാരിച്ചു. വേതനം പുതുക്കിനിശ്ചയിച്ചു വടകര: തൊഴിലാളി ക്ഷേമനിധി ബോർഡിനു കീഴിലുള്ള പച്ചക്കറി,- വാഴക്കുല മേഖലയിലെ തൊഴിലാളികളുടെ വേതന നിരക്ക് പുതുക്കിനിശ്ചയിച്ചു. മർച്ചൻറ്സ് അസോസിയേഷൻ ഭാരവാഹികളുമായി നടന്ന ചർച്ചയിലാണ് വേതനവർധനക്ക് അംഗീകാരമായത്. പച്ചക്കറി, -പഴവർഗങ്ങൾ എന്നിവക്ക് നിലവിൽ കിട്ടിക്കൊണ്ടിരിക്കുന്ന വേതനത്തിൽ 25 ശതമാനം വർധനയും വാഴക്കുലക്ക് 32 ശതമാനം വർധനയും അംഗീകരിച്ചു. പുതുക്കിയ വേതന നിരക്ക് ആഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തിൽവരും. ഇതിെൻറ കാലാവധി 2019 ജൂൺ 28 വരെയായിരിക്കും. വ്യാപാരികൾക്കുവേണ്ടി പ്രസിഡൻറ് എം. അബ്ദുൽ സലാം, പി.കെ. രതീശൻ, ഒ.കെ. സുരേന്ദ്രൻ, വി.കെ. മുഹമ്മദലി, എ.ടി.കെ. സാജിദ്, ഒ.വി. ശ്രീധരൻ, ട്രേഡ് യൂനിയനെ പ്രതിനിധാനംചെയ്ത് വി.കെ. വിനു, കെ.കെ. ദാമോദരൻ, മടപ്പള്ളി മോഹനൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഉപഹാര സമർപ്പണം വടകര: പുതുപ്പണം ചീനംവീട് യു.പി സ്കൂളിലെ മികച്ച നിലവാരം പുലർത്തുന്ന കുട്ടികൾക്ക് ഏർപ്പെടുത്തിയ ഡോ. സി.എം. അബൂബക്കർ സ്വർണ മെഡലും കാഷ് അവാർഡും വിതരണംചെയ്തു. സ്കൂളിലെ പൂർവ വിദ്യാർഥിയും റോട്ടറി ക്ലബ് മുൻ ഡിസ്ട്രിക്ട് ഗവർണറുമായ ഡോ. സി.എം. അബൂബക്കറാണ് അവാർഡ് ഏർപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ ഏഴാം ക്ലാസ് വിദ്യാർഥി വി. അഖിൻ സ്വർണമെഡലും എസ്. അനയ കാഷ് അവാർഡും ഏറ്റുവാങ്ങി. വടകര റോട്ടറി പ്രസിഡൻറ് കെ. സുധീർ അധ്യക്ഷതവഹിച്ചു. ബീന കുനിയിൽ, കെ. ചന്ദ്രൻ, ഡോ. എ.കെ. രാജൻ, സി. ബാലറാം, പി. ബാലൻ, സജിത മണലിൽ, എം.കെ. ഷീല, ടി.വി. ജിതേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.