പൂക്കോട്ട്​ ​െപായിൽമ​ു​ക്ക്​^വല​െകട്ട്​^ഒളോടിത്താഴ റോഡ്​ നിർമാണം പുരോഗമിക്കുന്നു

പൂക്കോട്ട് െപായിൽമുക്ക്-വലെകട്ട്-ഒളോടിത്താഴ റോഡ് നിർമാണം പുരോഗമിക്കുന്നു കുറ്റ്യാടി: പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം കുറ്റ്യാടി, വേളം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് നിർമിക്കുന്ന പൂക്കോട്ട് െപായിൽമുക്ക്-വലെകട്ട്-ഒളോടിത്താഴ റോഡ് നിർമാണം പുരോഗമിക്കുന്നു. 2.79 കോടി രൂപ ചെലവിൽ 2.810 കിലോമീറ്റർ ദൂരം നിർമിക്കുന്ന റോഡിന് കേന്ദ്ര, സംസ്ഥാന ഗ്രാമ വികസന വകുപ്പുകളാണ് ധനസഹായം നൽകുന്നത്. അടുത്ത വർഷം മാർച്ചിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യം. നേരത്തേ മണിമല മുതൽ ഒളോടിത്താഴ വരെയും ഗുളികപ്പുഴ മുതൽ മീമ്പാലം വരെയും പി.എം.ജി.എസ്.വൈ പദ്ധതിയിൽ റോഡ് നിർമിച്ചിരുന്നു. കൂടാതെ, പടിഞ്ഞാറ് പൂമുഖം ഭജനമഠം മുതൽ കിഴക്ക് തെക്കേകടത്ത് കടവു വരെ നബാഡ് ധനസഹായത്തോടെ ആറു കോടി രൂപയുടെ റോഡിന് അനുമതിയായിട്ടുണ്ട്. കാവിൽ-തീക്കുനി-കുറ്റ്യാടി റോഡ് കടന്നുപോകുന്ന വേളം പഞ്ചായത്തിലെ തുലാറ്റുംനട മുതൽ കാക്കുനി-തീക്കുനി-വട്ടക്കണ്ടി പാറയിലൂടെയാണ് ഇൗ റോഡ് കടന്നുപോകുന്നത്. പൂക്കോട്ട് െപായിൽമുക്ക്-വലെകട്ട്-ഒളോടിത്താഴ റോഡി​െൻറ ആദ്യ ഒരു കിലോമീറ്ററിൽതന്നെ അഞ്ച് കലുങ്കുകളുണ്ട്. അതി​െൻറ നിർമാണമാണ് ആരംഭിച്ചത്. എസ്റ്റിമേറ്റിൽ 10 ഒാവുപാലങ്ങളാണ് കണക്കാക്കിയതെങ്കിലും ഒരിടത്ത് പകരം ൈപപ്പ് കൾവർട്ടാക്കുമെന്ന് കരാറുകാർ പറഞ്ഞു. നിലവിൽ വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിലെല്ലാം ഒാവുപാലം പണിയുന്നുണ്ട്. കലുങ്ക് നിർമാണം കാരണം പഴയ പഞ്ചായത്ത് റോഡിലൂടെ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. എങ്കിലും, ഇരുചക്ര വാഹനങ്ങൾ കടന്നുപോകുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.