കോഴിക്കോട്: ബി.ജെ.പി സംസ്ഥാന വ്യാപകമായി നടത്തിയ ഹർത്താലിനെ തുടർന്ന് കെ.എസ്.ആർ.ടി.സി കോഴിക്കോട് മാവൂർറോഡ് ടെർമിനലിൽനിന്ന് പുറപ്പെട്ടത് മൈസൂരുവിലേക്കുള്ള ഒരു ബസ് മാത്രം. കൊല്ലത്ത് കെ.എസ്.ആർ.ടി.സി ബസിനു നേരെയുണ്ടായ ആക്രമണത്തെ തുടർന്നാണ് സർവിസ് നിർത്തിയത്. ഇതര ഭാഗങ്ങളിലേക്കുള്ള യാത്രികർ ബസില്ലാതെ വലഞ്ഞു. അതേസമയം, കോൺവോയ് ആയി വിവിധ ഡിപ്പോകളിൽനിന്നെത്തിയ അഞ്ചു ബസുകൾ അതതു ഡിപ്പോകളിലേക്ക് രാവിലെ സർവിസ് നടത്തി. ആക്രമണം ഭയന്ന് ഇതരസംസ്ഥാനങ്ങളിൽനിന്ന് ബസുകളൊന്നും എത്തിയില്ല. ജില്ലയിൽ കെ.എസ്.ആർ.ടി.സി ബസുകൾക്കുനേരെ ആക്രമണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജനറൽ കൺട്രോളിങ് ഒാഫിസർ അറിയിച്ചു. കെ.എസ്.ആർ.ടി.സി ടെർമിനലിൽ വൈകീട്ട് ആറുമണിക്കുശേഷം രണ്ട് ബംഗളൂരു ബസുകളടക്കം സുൽത്താൻ ബത്തേരി, മലപ്പുറം തുടങ്ങി എല്ലാ ഭാഗത്തേക്കും അധികൃതർ ബസുകൾ ക്രമീകരിച്ചത് യാത്രക്കാർക്ക് അനുഗ്രഹമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.