ബേപ്പൂരിലെ 500-ൽപരം മത്സ്യബന്ധന ബോട്ടുകൾ ഏകീകൃത നിറത്തിലേക്കുമാറി ആഭ്യന്തര സുരക്ഷയും മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും കണക്കിലെടുത്താണിത് ബേപ്പൂർ: ചൊവ്വാഴ്ച മുതൽ മത്സ്യബന്ധനത്തിനിറങ്ങുന്ന സംസ്ഥാനത്തെ മുഴുവൻ ബോട്ടുകൾക്കും ഒരേ നിറം. ആഭ്യന്തര സുരക്ഷയും മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും കണക്കിലെടുത്താണ് ഒരേ നിറത്തിലുള്ള ബോട്ടുകൾ എന്ന ആശയം കേന്ദ്ര അഭ്യന്തര പ്രതിരോധ മന്ത്രാലയം നടപ്പാക്കിയത്. ട്രോളിങ് നിരോധനം അവസാനിച്ച് മത്സ്യബന്ധനത്തിനു പുറപ്പെടുന്ന എല്ലാ ബോട്ടുകൾക്കും ഏകീകൃത നിറം നിർബന്ധമാണ്. ബോട്ടുകളുടെ ബോഡി കടുംനീലയും വീൽ ഹൗസ് ഓറഞ്ച് നിറത്തിലുമായിരിക്കും. മറ്റ് സംസ്ഥാനങ്ങളിലെ ബോട്ടുകൾക്ക് മറ്റു നിറങ്ങൾ നിർദേശിക്കപ്പെട്ടിട്ടുണ്ട്. ഇൻ-േബാർഡ് വള്ളങ്ങൾക്കും ഇത് നിർബന്ധമാണ്. ഉൾക്കടലിൽവെച്ച് ദൂരെനിന്നുതന്നെ ഇതര സംസ്ഥാന ബോട്ടുകളെ മനസ്സിലാക്കാൻ ഏകീകൃത നിറം സഹായിക്കും. ആഴക്കടലിൽ മീൻപിടിത്ത ബോട്ടുകളെ ഇടിച്ചിട്ട് നിർത്താതെ പോകുന്ന ഇതര സംസ്ഥാന ബോട്ടുകളെ തിരിച്ചറിയാനും ഇത് സഹായകമാണ്. ബേപ്പൂരിലെ 500-ൽ പരം മത്സ്യബന്ധന ബോട്ടുകൾ ഏകീകൃത നിറത്തിലേക്ക് മാറി. നിയമം പാലിക്കാത്ത ബോട്ടുകളെ മീൻ പിടിക്കാൻ അനുവദിക്കില്ലെന്ന് ഫിഷറീസ് ഡയറക്ടർ ഉത്തരവിറക്കി. പുതിയ ബോട്ടുകളുടെയും വള്ളങ്ങളുടെയും രജിസ്ട്രേഷനും ഏകീകൃത കളർനിർബന്ധമാണ്. അല്ലാത്ത യാനങ്ങളെ കടലിൽ പോകാൻ അനുവദിക്കില്ലെന്ന് രജിസ്ട്രേഷൻ ആൻഡ് ലൈസൻസിങ് അതോറിറ്റിയും അറിയിച്ചു. കേന്ദ്ര സുരക്ഷ ഏജൻസികളായ തീരരക്ഷാ സേനയും നാവിക സേനയും സംസ്ഥാന സർക്കാറിെൻറ മറൈൻ എൻഫോഴ്സ്മെൻറും തീരദേശ പൊലീസും ബോട്ടുകൾ കർശന പരിശോധനക്ക് വിധേയമാക്കും. 2016 -െസപ്റ്റംബറിലാണ് കേന്ദ്ര സർക്കാർ ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ബോട്ട് ഓണേസ് അസോസിയേഷെൻറ ആവശ്യപ്രകാരം ജൂലൈ 31വരെ സാവകാശം നൽകുകയായിരുന്നു. ഏകീകൃത നിറം നടപ്പാക്കുന്നതിനെ കേരള ബോട്ട് ഓണേസ് അസോസിയേഷൻ സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.