ഹർത്താലിൽ കുരുങ്ങി ​െഎ.ടി ജോബ്​ഫെസ്​റ്റും

കോഴിക്കോട്: തൊഴിലന്വേഷകരായ യുവതി-യുവാക്കളെയും വലച്ച് ബി.ജെ.പി ഹർത്താൽ. പാലാഴിയിലെ സൈബർപാർക്കിൽ ജോബ്ഫെസ്റ്റിന് എത്തിയവർക്കും നേരത്തേ, രജിസ്റ്റർ ചെയ്തവർക്കും ഹർത്താൽ വിനയായി. 'റീബൂട്ട് 17' എന്ന പേരിൽ സംസ്ഥാന സർക്കാറും കാലിക്കറ്റ് ഫോറം ഫോർ െഎ.ടിയുമാണ് തൊഴിൽമേള സംഘടിപ്പിച്ചത്. 7500 പേരാണ് രജിസ്റ്റർ ചെയ്തിരുന്നത്. 6000 പേരെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഹർത്താൽ കാരണം 4000 തൊഴിലന്വേഷകരാണ് എത്തിയതെന്ന് കാലിക്കറ്റ് ഫോറം ഫോർ െഎ.ടി ജനറൽ സെക്രട്ടറി കെ.വി. അബ്ദുൽ ഗഫൂർ പറഞ്ഞു. മറ്റ് ജില്ലകളിൽനിന്നുള്ളവർ ജോബ് ഫെസ്റ്റിന് എത്തിയിരുന്നു. ട്രെയിനിലെത്തിയവരെ പൊലീസും 'കർമ' എന്ന സന്നദ്ധ സംഘടന പ്രവർത്തകരും സൈബർപാർക്കിലെത്തിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.