ബേപ്പൂർ: ട്രോളിങ് നിരോധനം അവസാനിക്കാന്‍ മണിക്കൂറുകൾ മാത്രം അവശേഷിക്കേ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാനുള്ള മുന്നൊരുക്കങ്ങള്‍ പൂർത്തിയാക്കി. ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ത്തും പുതിയ വലകള്‍ നെയ്തെടുത്തും തീരദേശം ഒരുങ്ങിക്കഴിഞ്ഞു. ഇന്ന് അർധരാത്രിയോടെ ട്രോളിങ് നിരോധനം അവസാനിക്കും. മത്സ്യസമ്പത്ത് തേടി കടലിലേക്ക് കുതിക്കാനുള്ള ആവേശത്തിലാണ് തൊഴിലാളികൾ. ഒന്നര മാസത്തിന് ശേഷം അറ്റകുറ്റപ്പണികള്‍ തീര്‍ത്ത്, പെയിൻറിങ് ജോലികളൊക്കെ പൂര്‍ത്തിയാക്കി മത്സ്യബന്ധന ബോട്ടുകള്‍ തീരത്ത് നിരന്നുകഴിഞ്ഞു. ഏകീകൃത കളർകോഡ് ഹാർബറിെൻറ മനോഹാരിത വർധിപ്പിച്ചു. ആഴക്കടലിൽ മീൻപിടിത്തത്തിനിടെ അപകടം സംഭവിച്ചാൽ രക്ഷാപ്രവർത്തനങ്ങൾക്ക് പുതിയ നിറം ഏറെ ഗുണം ചെയ്യും. മുകൾ ഭാഗം ഓറഞ്ച് നിറത്തിലും ബോഡി കടുംനീല നിറത്തിലുമാണ്. ഹെലികോപ്ടറിൽനിന്നുപോലും വേഗത്തിൽ തിരിച്ചറിയാൻ കഴിയും വിധമാണ് യാനങ്ങളുടെ നിറം. 500ഓളം ബോട്ടുകൾ ബേപ്പൂർ ഹാർബറിൽനിന്ന് മത്സ്യബന്ധനം നടത്തിവരുന്നുണ്ട്. വലിയ മത്സ്യങ്ങളുടെ ലഭ്യതക്കുറവും മത്സ്യങ്ങൾക്ക് വിപണിയിൽ നല്ല വില ലഭിക്കാത്തതും കാരണം കഴിഞ്ഞ മത്സ്യബന്ധന സീസൺ വലിയ നേട്ടമുണ്ടാക്കിയില്ലെന്ന് ബേപ്പൂരിലെ മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇതിൽനിന്ന് വ്യത്യസ്തമായി ഇക്കുറി പ്രതീക്ഷയിലാണ് തൊഴിലാളികൾ. സാധാരണ സീസൺ തുടങ്ങിയാൽ ആദ്യം ലഭിക്കാറുളള കണവ, കിളിമീന്‍ തുടങ്ങിയവ യഥേഷ്ടം ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ട്രോളിങ് നിരോധന കാലഘട്ടത്തില്‍ മഴ കുറഞ്ഞത് മത്സ്യത്തിെൻറ ലഭ്യതയെ ബാധിക്കുമോ എന്ന ആശങ്കയും ബാക്കിയുണ്ട്. ട്രോളിങ് നിരോധനം അവസാനിക്കുന്നതോടെ ഹാർബറിലെ അനുബന്ധ മേഖലകളും സജീവമാകും. photo: beypore 1 beypore 2 ബേപ്പൂർ തുറമുഖത്ത് മത്സ്യബന്ധനത്തിന് പുതിയ വലകളുമായി തയാറെടുക്കുന്ന തൊഴിലാളികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.