ബോട്ടിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകൾ സൂക്ഷിക്കണം

ബേപ്പൂർ: മത്സ്യബന്ധന ബോട്ടുകളിൽ ഇതര സംസ്ഥാന തൊഴിലാളികളെ നിയമിക്കുമ്പോൾ രേഖകൾ കൃത്യമായും സൂക്ഷിക്കണമെന്ന് ബേപ്പൂർ കോസ്റ്റൽ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ പി.ആർ. സതീശൻ അറിയിച്ചു. ബോട്ട് ഉടമകൾ രേഖകൾ വാങ്ങിയതിനു ശേഷമായിരിക്കണം അവരെ ജീവനക്കാരായി നിയമിക്കാൻ. ആധാർ കാർഡോ തെരഞ്ഞെടുപ്പ് ഐ.ഡി കാർഡോ രേഖകളായി സ്വീകരിക്കാവുന്നതാണ്. ബോട്ടുകളിൽ രേഖകളുടെ കോപ്പികൾ സൂക്ഷിക്കേണ്ടതാണ്. തീരദേശ സുരക്ഷയുടെ ഭാഗമായാണ് നടപടി. അസം, മണിപ്പൂർ, ബിഹാർ, ഒഡിഷ, ബംഗാൾ എന്നിവടങ്ങളിലെ തൊഴിലാളികൾ വ്യാപകമായി കേരളത്തിലെ മത്സ്യബന്ധന ബോട്ടുകളിൽ ജോലി ചെയ്യുന്നുണ്ട്. അപകടങ്ങളിൽപെടുകയോ കാണാതാവുകയോ ചെയ്യുമ്പോൾ കോസ്റ്റൽ പൊലീസിന് ഇതര സംസ്ഥാന തൊഴിലാളികളുടെ തിരിച്ചറിയൽ രേഖ ഏറെ സഹായകമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.