കോഴിക്കോട്: തിരുവനന്തപുരത്ത് ആർ.എസ്.എസ് ബസ്തി കാര്യവാഹ് എസ്.എൽ. രാജേഷിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ആർ.എസ്.എസ്,- ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരത്തിൽ പ്രകടനം നടത്തി. പാളയത്ത് ചേര്‍ന്ന പ്രതിഷേധ സമ്മേളനത്തില്‍ ആർ.എസ്.എസ് പ്രാന്തസഹപ്രചാര്‍ പ്രമുഖ് ഡോ. എൻ.ആര്‍. മധു, ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ. ഗംഗാധരൻ, ബി.ജെ.പി ജില്ല ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണൻ, പി. വേലായുധന്‍ എന്നിവര്‍ സംസാരിച്ചു. എൻ.പി. സോമന്‍, ഗുരുസ്വാമി, കെ.പി. ജനില്‍കുമാര്‍, പി. രഘുനാഥ്, പി. ശശിധരൻ, കെ. ഷൈനു, ഒ.കെ. ധർമരാജ്, നമ്പിടി നാരായണൻ, ഇ. പ്രശാന്ത് കുമാര്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.