ബി.ജെ.പിയുടെ ലക്ഷ്യം മതേതരമുക്ത ഇന്ത്യ -എം.എം. ഹസൻ ഒളവണ്ണ: ദേശീയതയെയും ദേശീയ നേതാക്കളെയും തമസ്കരിക്കുന്നതിലൂടെ ബി.ജെ.പി ലക്ഷ്യംവെക്കുന്നത് ജനാധിപത്യ, മതേതരമുക്ത ഇന്ത്യയാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. ഒളവണ്ണയിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിെൻറ മൂന്നു ബൂത്തുകളുടെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനത്തിെൻറ ദുരന്തം വിലക്കയറ്റത്തിലൂടെയാണ് ജനം അനുഭവിക്കുന്നത്. ദൈവത്തിെൻറ നാടായ കേരളത്തെ പിണറായി പിശാചിെൻറ നാടാക്കിമാറ്റിയതായി അദ്ദേഹം പറഞ്ഞു. എ. മനീഷ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ്, ചോലക്കൽ രാജേന്ദ്രൻ, എ. ഷിയാലി, രമ്യ ഹരിദാസ്, കെ.ടി. ജയലക്ഷ്മി, ടി.എം. അശോകൻ, എൻ. മുരളീധരൻ, പി. കണ്ണൻ, ടി. മുജീബ്, എൻ. പരീക്കുട്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.