കക്കോടി: റോഡ് പൊട്ടിപ്പൊളിഞ്ഞതിനാൽ ബാലുശ്ശേരി -കോഴിക്കോട് പാതയിലെ കക്കോടി ബൈപാസിലൂടെയുള്ള യാത്ര ദുഷ്കരമാകുന്നു. കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത റോഡിൽ നിരവധി തവണ അറ്റകുറ്റപ്പണികൾ നടത്തിയിട്ടും ദിവസങ്ങൾക്കുള്ളിൽ വൻ കുഴികൾ രൂപപ്പെടുകയാണ്. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ബൈപാസിലെ കുഴികൾമൂലം പല വാഹനങ്ങളും വൺവേ തെറ്റിച്ച് ഒാടുകയാണ്. ഇപ്പോൾ എസ്.ബി.െഎക്ക് സമീപമുള്ള ജങ്ഷനിലെ വൻ കുഴിയിൽ വാഹനങ്ങൾ അകപ്പെടുന്നത് ഒഴിവാക്കാൻ രണ്ടു ദിവസം മുമ്പ് അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും മറ്റു പല ഭാഗത്തും വീണ്ടും വൻ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. പ്രതിഷേധമുയരുേമ്പാൾ നാട്ടുകാരുടെ കണ്ണിൽ പൊടിയിടുന്ന രീതിയിലുള്ള അറ്റകുറ്റപ്പണികളാണ് നടത്താറെന്ന് പ്രദേശവാസികൾ പറയുന്നു. റോഡിെൻറ പ്രവൃത്തി കരാറെടുത്തവരുടെ കാലാവധി കഴിയാനിരിെക്കയാണ് കഴിഞ്ഞദിവസം കുഴികളിൽ കരിങ്കൽക്വാറി വേസ്റ്റ് നിറച്ചത്. വാഹനങ്ങൾ കടന്നുപോകുന്നതോടെ അതും ഇളകിത്തുടങ്ങി. കരാറുകാരുടെ കാലാവധി കഴിയുന്നമുറക്ക് അറ്റകുറ്റപ്പണി നടത്താൻ എം.എൽ.എ ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡൻറ് എം. രാജേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.