കോഴിക്കോട്: അടിയന്തരാവസ്ഥയേക്കാൾ മോശമാണ് രാജ്യത്തിെൻറ ഇന്നത്തെ സ്ഥിതിയെന്ന് എം.എൻ. കാരശ്ശേരി. അടിയന്തരാവസ്ഥക്കാലത്ത് പൊലീസാണ് അതിക്രമങ്ങൾ നടത്തിയിരുന്നത്, ഇന്ന് ഏത് ജനക്കൂട്ടത്തിനും ഒരാളെ തല്ലിക്കൊല്ലാം. ദേശീയഗാനത്തിന് എഴുന്നേറ്റില്ലെങ്കിലും പശുവിറച്ചി കഴിച്ചെന്ന് പറഞ്ഞും തല്ലിക്കൊല്ലുന്ന സാഹചര്യമാണ് ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു. ദലിത്-ന്യൂനപക്ഷ വേട്ടക്കെതിരെ പാർലമെൻറിൽ ശബ്ദമുയർത്തിയതിെൻറ പേരിൽ സസ്പെൻഡ് ചെയ്യപ്പെട്ട എം.കെ. രാഘവൻ എം.പിക്ക് ഡി.സി.സിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു പ്രത്യേക മതത്തിൽ ജനിച്ചവർക്കേ ഒന്നാംതരം പൗരന്മാരാകൻ അവകാശമുള്ളൂ. അവർക്ക് തല്ലാനും കൊല്ലാനുമൊക്കെയുള്ള കൂട്ടരാണ് ദലിതരും ആദിവാസികളും മുസ്ലിംകളും എന്ന സ്ഥിതി വന്നിരിക്കുന്നു. ഇന്ത്യൻ ദേശീയതയുടെ കൂടെ നിൽക്കുമോ ഹിന്ദുേദശീയതയുടെ കൂടെ നിൽക്കുമോ എന്ന് നാം ആലോചിക്കേണ്ടിയിരിക്കുന്നുവെന്നും ഇന്ത്യൻ ദേശീയത ഉയർത്തിപ്പിടിക്കേണ്ടത് കോൺഗ്രസാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എങ്ങനെയാണ് ഗാന്ധിയും നെഹ്റുവും നമ്മുടെ നാടിനെ നയിച്ചത് എന്നാലോചിച്ച് ഇന്നത്തെ വെല്ലുവിളികൾ നേരിടാൻ കോൺഗ്രസ് തയാറാവണമെന്ന് ഡോ. എം.ജി.എസ്. നാരായണൻ പറഞ്ഞു. മറ്റു പാർട്ടികളെ ബാധിച്ച രോഗം കോൺഗ്രസിനെയും ബാധിച്ചോയെന്നും രാഹുൽ ഗാന്ധിക്കുവേണ്ടി പ്രാപ്തിയുള്ളവരെ ഒഴിവാക്കുകയാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. വി. കുഞ്ഞാലി, എം.ടി. പത്മ, പി.വി. ഗംഗാധരൻ, എം.സി. മായിൻഹാജി, അഡ്വ. എം. വീരാൻകുട്ടി, സി.ജെ. റോബിൻ, വി.ടി. സുരേന്ദ്രൻ, ദിനേശ് മണി, കെ.എം. അഭിജിത്ത്, കെ. പ്രവീൺകുമാർ, പി. മൊയ്തീൻകുട്ടി, ഉഷാദേവി എന്നിവർ സംസാരിച്ചു. എം.കെ. രാഘവൻ എം.പി മറുപടിപ്രസംഗം നടത്തി. ദിനേശ് പെരുമണ്ണ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.