പന്തീരാങ്കാവ്: ആരോഗ്യ വകുപ്പും ഗ്രാമപഞ്ചായത്ത് അധികൃതരും ചേർന്ന് നടത്തിയ പരിശോധനയിൽ അനധികൃത കച്ചവടങ്ങൾക്കെതിരെ നടപടി. ഗ്രാമപഞ്ചായത്തിലെ 56 കടകളിലാണ് രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് പരിശോധന നടത്തിയത്. കൂൾബാർ, ഹോട്ടലുകൾ, തട്ടുകടകൾ, ബേക്കറികൾ എന്നിവിടങ്ങളിലെ പരിശോധനയിൽ 12,600 രൂപ പിഴ ഈടാക്കി. മാലിന്യ സംസ്കരണത്തിലെ പോരായ്മയാണ് പരിശോധനയിൽ കണ്ടെത്തിയത്. നിയമം പാലിക്കാതെ പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയതിന് ആറ് കച്ചവടക്കാർക്കെതിരെ കോട്പ നിയമം പ്രകാരം നടപടിയെടുത്തു. 18 വയസ്സിന് താഴെയുള്ളവർക്ക് പുകയില ഉൽപന്നങ്ങൾ വിൽക്കുന്നത് ശിക്ഷാർഹമാണെന്ന ബോർഡ് പ്രദർശിപ്പിക്കാത്തതിനും പുകയില ഉൽപന്നങ്ങൾ പരസ്യമായി പ്രദർശിപ്പിച്ചതിനുമാണ് നടപടി. ഒളവണ്ണ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. സാജിത ബീഗം, ഹെൽത്ത് സൂപ്പർവൈസർ ഷിബു ആദായി, ഹെൽത്ത് ഇൻസ്പെക്ടർ പി.പി. മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ രണ്ട് സ്ക്വാഡുകളിലായി 13 പേർ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.