പാലേരി: മേഖലയിൽനിന്ന് ഇൗ വർഷം ഹജ്ജിന് പോകുന്നവർക്കായി ജമാഅത്തെ ഇസ്ലാമി കുറ്റ്യാടി ഏരിയ സംഘടിപ്പിക്കുന്ന ഹജ്ജ് ക്യാമ്പ് ഞായറാഴ്ച കുറ്റ്യാടി െഎഡിയൽ പബ്ലിക് സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 10ന് ആരംഭിക്കുന്ന ക്യാമ്പ് കേരള ശൂറാ അംഗം ഖാലിദ് മൂസ നദ്വി ഉദ്ഘാടനം ചെയ്യും. കേരള ഹജ്ജ് ഗ്രൂപ് സെക്രട്ടറി റഫീഖ് റഹ്മാൻ മൂഴിക്കൽ, ജില്ല സെക്രട്ടറി ഫൈസൽ പൈങ്ങോട്ടായി, ഇല്യാട്ടുമ്മൽ മുഹമ്മദ് ഹാജി, ഹുസൈൻ സഖാഫി എന്നിവർ പെങ്കടുക്കും. പി.ടി.എ ജനറൽ ബോഡി പാലേരി: പാലേരി പണ്ടാരപ്പുര എൽ.പി സ്കൂൾ പി.ടി.എ ജനറൽ ബോഡി യോഗം പ്രസിഡൻറ് ചാലിൽ അശ്റഫിെൻറ അധ്യക്ഷതയിൽ ചേർന്നു. പ്രധാനാധ്യാപിക ജലജ റിപ്പോർട്ടും വരവുചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി എം.കെ. മുജീബ് (പ്രസി), സി.കെ. ശൈജൽ (വൈ. പ്രസി), ഏരത്ത് നശീന (എം.പി.ടി.എ ചെയർ) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.