കോഴിക്കോട്: മുൻ ഡി.ജി.പി ടി.പി. സെൻകുമാറിനെതിരെ പരോക്ഷവിമർശനവുമായി സ്പീക്കർ പി. ശ്രീരാമകൃഷ്ണന്‍. പേരെടുത്തുപറയാതെതന്നെ വിരമിച്ച ഉദ്യോഗസ്ഥർ പദവിയിൽ നിന്ന് ഒഴിഞ്ഞ ശേഷം ഔദ്യോഗികരഹസ്യങ്ങൾ പുറത്തുപറയുന്നത് അന്തസ്സില്ലായ്മയാണെന്ന് അദ്ദേഹം പറഞ്ഞു. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ. ജോലിയുടെ ഭാഗമായി ലഭ്യമാകുന്ന വിവരത്തിെൻറ രഹസ്യസ്വഭാവം പദവി ഒഴിഞ്ഞാലും കാത്തുസൂക്ഷിക്കണം. സ്പർധയോ അകൽച്ചയോ ഉണ്ടാക്കാനുദ്ദേശിച്ച് നടത്തുന്ന ഇത്തരം പ്രതികരണങ്ങൾ തള്ളിക്കളയണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു. പ്രലോഭനങ്ങൾക്ക് അടിമപ്പെടാതെ നിശ്ചയദാർഢ്യത്തോടെ നടത്തുന്ന കൂട്ടായപ്രവർത്തനങ്ങളിലൂടെ മാത്രമേ പൊലീസിെൻറ പ്രവർത്തനം ജനാധിപത്യരീതിയിൽ കാര്യക്ഷമമാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷൻ പ്രസിഡൻറ് ഡി.െക. പൃഥ്വിരാജ് അധ്യക്ഷത വഹിച്ചു. ഡി.ജി.പി ലോക്നാഥ് െബഹ്റ, ഡി.ഐ.ജി ഷഫീൻ അഹമ്മദ്, എ.െഎ.ജി രാഹുൽ ആർ. നായർ, പി.ജി. അനിൽകുമാർ, വി.കെ. പൗലോസ്, ആർ. പ്രശാന്ത്, സി.ആർ. ബൈജു, ടി.എസ്. ബിജു, പി.പി. മഹേഷ്, പി. പ്രമോദ് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സി.ആർ. ബിജു പ്രവർത്തനറിപ്പോർട്ടും ട്രഷറർ കെ.എസ്. ഒൗസേപ്പ് വരവുചെലവ് കണക്കും അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.