കോഴിക്കോട്: പട്ടികവർഗക്ഷേമ വികസനപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ആനുകൂല്യങ്ങൾ യഥാസമയം അവർക്കു ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനുമായി കമിറ്റഡ് സോഷ്യൽ വർക്കർമാരെ നിയമിക്കുന്നു. പട്ടികവർഗവിഭാഗത്തിൽെപട്ട എം.എസ്.ഡബ്ല്യു, എം.എ സോഷ്യോളജി/ എം.എ ആേന്ത്രാപോളജി പാസായവർക്ക് അപേക്ഷിക്കാം. രണ്ട് ഒഴിവുണ്ട്. അടിയാൻ, പണിയർ, പ്രാകൃത വിഭാഗങ്ങളിൽെപട്ടവർക്ക് മുൻഗണന. അപേക്ഷകൾ പേര്, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, ജാതി, വാർഷികവരുമാനം എന്നിവ ഉൾപ്പെടുത്തി വെള്ളക്കടലാസിൽ അപേക്ഷ തയാറാക്കി ആഗസ്റ്റ് അഞ്ചിനകം കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ൈട്രബൽ െഡവലപ്മെൻറ് ഓഫിസിൽ അനുബന്ധരേഖകളുടെ ശരിപ്പകർപ്പുകൾ സഹിതം സമർപ്പിക്കണം. പ്രതിമാസം ഓണറേറിയമായി 20,000 രൂപ അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.