ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് 250 കോടിയുടെ പദ്ധതി -മുഖ്യമന്ത്രി കൊയിലാണ്ടി: ഭിന്നേശഷിക്കാരുടെ ഉന്നമനത്തിന് സംസ്ഥാനത്ത് കേന്ദ്രസർക്കാർ സഹായത്തോടെ 250 കോടിയുടെ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നെസ്റ്റ് പാലിയേറ്റിവ് കെയറിെൻറ 'നിയാർക്ക്' പദ്ധതിയുടെ ശിലാസ്ഥാപനം പന്തലായനി അരിക്കുന്നിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. മാരകരോഗങ്ങൾ പിടിപെടുന്നവരെ തുടക്കം മുതൽ പരിചരിക്കുന്ന പാലിയേറ്റിവ് കെയർ പദ്ധതി നടപ്പാക്കും. ഭിന്നശേഷിക്കാരെ നാലുചുമരുകൾക്കിടയിൽ തളച്ചിടാതെ പൊതുധാരയിലേക്ക് കൊണ്ടുവരുകയാണ് പ്രധാനം. ഇവരെ സംരക്ഷിക്കാനുള്ള പദ്ധതി സംസ്ഥാനത്ത് ഒരു വർഷത്തിനകം ആവിഷ്കരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെ. ദാസൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. നിയാർക്ക് വെബ്സൈറ്റ് ലോഞ്ചിങ് ഇ.കെ. വിജയൻ എം.എൽ.എയും വെബ്പോർട്ടൽ ലോഞ്ചിങ് പി.എസ്.സി അംഗം ടി.ടി. ഇസ്മായീലും നിർവഹിച്ചു. നിയാർക്ക് ബുക്ലെറ്റ് ഡോ. എ.വി. അനൂപ് എൻ.കെ. മുഹമ്മദാലിക്ക് നൽകി പ്രകാശനം ചെയ്തു. സ്റ്റാർ കെയർ ഹോസ്പിറ്റലിനുള്ള ഉപഹാരം പി.കെ. അഹമ്മദിൽനിന്ന് ഡോ. സാദിഖ് ഏറ്റുവാങ്ങി. ബാലകൃഷ്ണവാര്യർ കിണറിന് സൗജന്യമായി നൽകുന്ന സ്ഥലത്തിെൻറ രേഖകൾ കൈമാറി. അബ്ദുല്ല കരുവഞ്ചേരി മുഖ്യമന്ത്രിക്ക് ഉപഹാരം നൽകി. ഡോ. സജി ഗോപിനാഥ്, പി. വിശ്വൻ, ടി. സിദ്ദീഖ്, വി.പി. ഇബ്രാഹീംകുട്ടി, വായനാരി വിനോദ്, ഇ.കെ. അജിത്, എ.കെ. രമേശൻ, ടി.കെ. അബ്ദുൽ നാസർ, എം.ടി. ഹമീദ്, അബ്ദുൽ ഖാലിദ്, ബഷീർ തിക്കോടി, കെ.ടി. സലീം, പി.വി. സഫറുല്ല, എ.കെ. നൗഷാദ്, എം.കെ. സിറാജ്, ടി.പി. രാമദാസൻ, സി. സത്യചന്ദ്രൻ, ടി.കെ. ചന്ദ്രൻ, രാജേഷ് കീഴരിയൂർ, സായുജ്, മുസ്തഫ ലണ്ടൻ, ഡോ. ഷഹദാദ്, ഡോ. സൗമ്യ വിശ്വനാഥ്, ടി.കെ. യൂനസ്, ആർ. പ്രമോദ് എന്നിവർ സംസാരിച്ചു. niyark50.jpg കൊയിലാണ്ടിയിൽ നിയാർക്ക് പദ്ധതിക്ക് ശിലയിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.