കോഴിക്കോട്: കുട്ടികളിൽ അറിവിെൻറ അക്ഷരമധുരം പകരാൻ ബാലസാഹിത്യ രംഗത്ത് കനപ്പെട്ട എഴുത്തുകാർ കടന്നുവരണമെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ. സദ്ഭാവന ബുക്സ് കോഴിക്കോട് പ്രസിദ്ധീകരിച്ച കൃഷ്ണഗീതയുടെ ബാലകവിതകൾ 'നക്ഷത്രക്കുഞ്ഞുങ്ങൾ' പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാനരചയിതാവ് പരത്തുള്ളി രവീന്ദ്രൻ പുസ്തകം ഏറ്റുവാങ്ങി. കവിയും ബാലസാഹിത്യകാരനുമായ മലയത്ത് അപ്പുണ്ണി അധ്യക്ഷത വഹിച്ചു. സുനിൽ മടപ്പള്ളി, എം.എസ്. ബാലകൃഷ്ണൻ, അഡ്വ. ഇ.എസ്. മേനോൻ, സുമ പള്ളിപ്രം, ഗ്രന്ഥകർത്താവ് കൃഷ്ണഗീത, കുമാരൻ രാമത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.