കോഴിക്കോട്: 'ഒരുമയോടെ വസിക്കാം സൗഹൃദം കാക്കാം' സന്ദേശവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാനവ്യാപകമായി നടത്തുന്ന ദേശീയോദ്ഗ്രഥന പ്രചാരണത്തിെൻറ ലോഗോ പ്രകാശനം എഴുത്തുകാരൻ കെ.പി. രാമനുണ്ണി നിർവഹിച്ചു. വർഗീയതയെ ശകാരം കൊണ്ടല്ല നന്മ കൊണ്ടാണ് നേരിടേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വിദ്വേഷപ്രചാരകർക്കെതിരെ നന്മയുടെ ആത്മീയ മണ്ഡലം തീർക്കാൻ സാധിക്കുന്നതിലൂടെേയ അവരെ പരാജയപ്പെടുത്താൻ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ സംസ്ഥാന വർക്കിങ് സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട്, സെക്രേട്ടറിയറ്റ് അംഗം ടി.പി. സുബൈർ, ജില്ല ജനറൽ സെക്രട്ടറി ഒ.പി.എം. അഷ്റഫ് എന്നിവർ സംബന്ധിച്ചു. photo: logo inaug 'ഒരുമയോടെ വസിക്കാം സൗഹൃദം കാക്കാം' എന്ന എസ്.കെ.എസ്.എസ്.എഫ് ദേശീയോദ്ഗ്രഥന പ്രചാരണത്തിെൻറ ലോഗോ എഴുത്തുകാരൻ കെ.പി. രാമനുണ്ണി പ്രകാശനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.