ടാറിങ് കഴിഞ്ഞ റോഡ് മാസങ്ങൾക്കകം തകർന്നു മുളിയങ്ങൽ-ചേനോളി കനാൽ റോഡാണ് തകർന്നത് പേരാമ്പ്ര: മുളിയങ്ങൽ നിന്ന് ചേനോളി വരെയുളള കനാൽ റോഡ് ടാറിങ് കഴിഞ്ഞ് മാസങ്ങൾക്കകം തകർന്നു. ഈ റോഡിന് എം.എൽ.എ ഫണ്ടിൽ അനുവദിച്ച തുക ഉപയോഗിച്ചാണ് പ്രവൃത്തി നടത്തിയത്. ചേനോളി വരെയുള്ള ഒന്നര കിലോമീറ്റർ ദൂരമാണ് ടാറിങ് ചെയ്തത്. വല്യക്കോട്, വടകര റോഡുമായി ബന്ധിപ്പിക്കാൻ രണ്ട് കിലോമീറ്ററോളം ദൂരമിനിയും ബാക്കിയുണ്ട്. ഈ റോഡ് പ്രവൃത്തിക്ക് 84 ലക്ഷം രൂപയാണ് അനുവദിച്ചത്. കരാറുകാർ ഉപകരാർ നൽകിയാണ് പ്രവൃത്തി നടത്തിയത്. നേരേത്ത സോളിങ് ചെയ്ത് വർഷങ്ങളായി താറുമാറായി കിടന്ന റോഡിെൻറ ടാറിങ് പ്രവൃത്തിക്ക് ഫണ്ട് അനുവദിച്ചപ്പോൾ സന്തോഷിച്ച പ്രദേശവാസികൾ ഇപ്പോൾ തീർത്തും നിരാശയിലാണ്. ടാറും മെറ്റലും ഉൾപ്പെടെയുള്ള അസംസ്കൃതവസ്തുക്കൾ എസ്റ്റിമേറ്റിൽ പറയുന്ന വിധത്തിൽ ഉപയോഗിക്കാത്തതുകൊണ്ടാണ് റോഡ് തകർന്നതെന്ന് നാട്ടുകാർ പറയുന്നു. പലയിടത്തും റോഡിെൻറ സോളിങ് പുറത്ത്കാണുന്ന രീതിയിലാണുള്ളത്. ടാർ ചെയ്ത ഭാഗം ആദ്യത്തെ മഴക്ക് തന്നെ കുത്തിയൊലിച്ചുപോയി. പൊതുപ്രവർത്തകൻ വത്സൻ എടക്കോടൻ ജില്ല കലക്ടർക്കും വിജിലൻസ് മുമ്പാകെയും പ്രവൃത്തിയിൽ അഴിമതി നടന്നതായി കാണിച്ച് പരാതി നൽകിയിട്ടുണ്ട്. പ്രവൃത്തിയിലെ അഴിമതി പുറത്തുകൊണ്ടുവരണമെന്ന ജനങ്ങളുടെ ശക്തമായ ആവശ്യം മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധിച്ചിട്ടില്ലെന്ന് പരാതിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.