വടകര: ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികൾ ശക്തമാക്കിയെന്ന് അവകാശപ്പെടുമ്പോഴും വടകരയിലും സമീപ പഞ്ചായത്തുകളിലും പനി ബാധിച്ച് നിരവധി പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെത്തി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വടകര ജില്ല ആശുപത്രിയിൽ മാത്രം പനി ബാധിച്ച് ചികിത്സക്കെത്തിയ 25 പേർക്ക് ഡെങ്കിയുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. വടകരയിലും പരിസര പഞ്ചായത്തുകളിലും െഡങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ജനങ്ങളിൽ ആശങ്ക പരത്തുകയാണ്. ഭൂരിഭാഗം രോഗികളും തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ മണിയൂർ, തിരുവള്ളൂർ, ആയഞ്ചേരി, വില്യാപ്പള്ളി പഞ്ചായത്ത് പരിധിയിലുള്ളവരാണ്. ദിനംപ്രതി രണ്ടായിരത്തിനും മുവായിരത്തിനും ഇടയിൽ രോഗികൾ മേഖലയിലെ സർക്കാർ ആശുപത്രികളിൽ ഒ.പിയിൽ ചികിത്സക്കായി എത്തുന്നുണ്ട്. നേരത്തേ ഒഞ്ചിയം, അഴിയൂർ, വില്യാപ്പള്ളി ഭാഗങ്ങളിൽ ഗർഭിണിയായ യുവതിയടക്കം നാലു പേർ എച്ച് 1 എൻ 1 പനി ബാധിച്ച് മരിച്ചിരുന്നു. വടകര നഗരപരിധിയിൽ രണ്ടു പേർക്കും അഴിയൂരിൽ ഒരാൾക്കും മലേറിയ പിടിപെട്ട് ചികിത്സയിലുണ്ടെന്നാണറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.