വളയം: കുറുവന്തേരിയിൽ ജനവാസ കേന്ദ്രത്തിൽനിന്ന് പെരുമ്പാമ്പിനെ പിടികൂടി. ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കുറുവന്തേരി കല്ലിക്കണ്ടി പള്ളിക്ക് സമീപത്തെ തോട്ടിൽ മീൻ പിടിക്കുന്ന കുട്ടികളാണ് പാമ്പിനെ ആദ്യം കണ്ടത്. ഇവർ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ നാട്ടുകാർ പെരുമ്പാമ്പിനെ കരക്കെത്തിച്ച് വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. ജീവകാരുണ്യ പ്രവർത്തനത്തിന് ഏഴു വയസ്സുകാരിയുടെ സഹായം കക്കട്ടിൽ: ജീവകാരുണ്യ പ്രവർത്തനത്തിന് ഏഴുവയസ്സുകാരി സെബാ പ്രശാന്തിെൻറ സഹായം. വൃക്കരോഗികൾക്ക് സൗജന്യമായി ചികിത്സ നൽകുന്ന കുറ്റ്യാടി സ്നേഹസ്പർശം ഡയാലിസിസ് സെൻററിെൻറ രണ്ടാംഘട്ട സാമ്പത്തിക സമാഹരണത്തിെൻറ പഞ്ചായത്ത്തല ബഹുജന കൺവെൻഷനിലാണ് ഈ കൊച്ചു കുട്ടി തെൻറ സമ്പാദ്യം നൽകിയത്. വടകര ചോറോട് പി.ടി.കെ. പ്രശാന്തിെൻറയും കൈവേലി സബ്നയുടെയും മകളാണ് സെബ. നരിപ്പറ്റ പഞ്ചായത്ത് അംഗവും സാമൂഹികപ്രവർത്തകയുമായ കൈവേലിയിലെ ചന്ദ്രിയുടെ പൗത്രിയാണ്. വടകര ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസുകാരിയായ െസബ, ഡയാലിസിസ് സെൻററിന് ഹുണ്ടിക സമ്പാദ്യമായ- 2332.50 രൂപയാണ് പഞ്ചായത്ത് പ്രസിഡൻറ് എ.കെ. നാരായണിക്ക് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.