മാലിന്യ നിർമാര്‍ജനം: സ്വകാര്യ പങ്കാളിത്തം തേടും -കെ.ടി. ജലീല്‍ മാലിന്യ നിർമാര്‍ജനം: സ്വകാര്യ പങ്കാളിത്തം തേടും -കെ.ടി. ജലീല്‍ ഉള്ള്യേരി: കേരളത്തെ മാലിന്യമുക്ത സംസ്ഥാനമാക്കുന്നതിനുള്ള തീവ്രയജ്ഞ പരിപാടിക്ക് സ്വകാര്യ സംരംഭകരുടെ സഹായം തേടുമെന്ന് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. ഉള്ള്യേരി ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക് മാലിന്യ മുക്ത പഞ്ചായത്താക്കുന്ന 'നിര്‍മലം ഉര്‍വരം എെൻറ ഉള്ള്യേരി' പ്രഖ്യാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കിയാണ് മാലിന്യ സംസ്കരണത്തിനായി സ്വകാര്യ സംരംഭകരെ സഹകരിപ്പിക്കുക. കൊച്ചിയില്‍ മുന്നൂറു കോടി രൂപ സ്വകാര്യ സംരംഭകര്‍ മാലിന്യ സംസ്കരണത്തിനായി മുടക്കിയിട്ടുണ്ട്. കോഴിക്കോട്ടും ഇത് നടപ്പാക്കും. കലക്ടറേറ്റിലും മെഡിക്കല്‍ കോളജിലും മാലിന്യ സംസ്കരണ യൂനിറ്റുകള്‍ സ്ഥാപിക്കും. എല്ലാ ബ്ലോക്കുകളിലും പ്ലാസ്റ്റിക് ഷ്രെഡിങ യൂനിറ്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് മുന്നോടിയായി ഘോഷയാത്രയും നടന്നു. പുരുഷന്‍ കടലുണ്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ലുഖ്മാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. പ്രതിഭ, ശ്രീജ പുല്ലരിക്കല്‍, ചന്ദ്രിക പൂമടത്തില്‍, കെ. അബ്ദുല്ല, എ.കെ. മണി, കെ.പി. ബാബു, എടാടത്ത് രാഘവന്‍, എം.ഇ. ബാലന്‍, റഹീം ഇടത്തില്‍, മാധവന്‍ പന്തപ്പിലാക്കൂല്‍, ദിവാകരന്‍ ഉള്ള്യേരി, കെ. മധുസൂദനന്‍, സന്തോഷ്, ടി. റീനാകുമാരി എന്നിവര്‍ സംസാരിച്ചു. കോയ തെരുവത്ത്കടവിനെ ചടങ്ങില്‍ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാജു ചെറുക്കാവില്‍ സ്വാഗതവും സി.കെ. രാമന്‍ കുട്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.