നന്തിബസാർ: തിക്കോടി എഫ്.സി.ഐ ഗോഡൗൺ വാടകക്കുകൊടുക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ഗോഡൗണിലെ തൊഴിലാളികളുടെ ഒഴിവുകൾ നികത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മുസ്ലിം ലീഗ് യോഗം ആവശ്യപ്പെട്ടു. ഒ.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. ടി.പി. കുഞ്ഞിമൊയ്തീൻ, നാസിഫ് പള്ളിക്കര, വി.കെ. മൻസൂർ, പി.കെ. മുനീർ, ജാസിദ് മിസ്‌ക് എന്നിവർ സംസാരിച്ചു. നഷ്ടപരിഹാരം നല്‍കണം നന്തിബസാർ: കാലവര്‍ഷക്കെടുതിയിൽ വെറ്റിലകൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് വെറ്റില കര്‍ഷകസഘം എസ്.ടി.യു ജില്ലകമ്മിറ്റി ആവശ്യപ്പെട്ടു. വെറ്റില കര്‍ഷകെരയും തൊഴിലാളികെളയും റേഷന്‍ മുൻഗണന ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും വെറ്റിലകൃഷി വികസനത്തിന് പാക്കേജ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. വെറ്റില കര്‍ഷകനും പ്രമുഖ വ്യാപാരിയുമായിരുന്ന കൊളാറ വീട്ടില്‍ മൊയ്തീെൻറ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. ടി.പി. കുഞ്ഞിമൊയ്തീൻ അധ്യക്ഷത വഹിച്ചു. പി.ടി. ഗോപാലന്‍ നായർ, കെ. കുഞ്ഞബ്ദുല്ല, അസ്റഫ് പുറക്കാട്, എം. മമ്മത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.