റെയിൽവേ വാതക പൈപ്പ്​ലൈൻ: കിനാലൂർ തച്ചംപൊയിൽ പ്രദേശം ജനവാസകേന്ദ്രമെന്ന്​ ഹൈകോടതി കമീഷൻ

ബാലുശ്ശേരി: ഗെയിൽ വാതക പൈപ്പ്ലൈൻ സ്ഥാപിക്കാൻ ഏറ്റെടുത്ത പനങ്ങാട് പഞ്ചായത്തിലെ കിനാലൂർ തച്ചംപൊയിൽ ജനവാസ മേഖലയാണെന്ന് ഹൈകോടതി നിയോഗിച്ച കമീഷൻ. ജനകീയ പ്രതിഷേധം വകവെക്കാതെ ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതി പ്രവർത്തനം തുടങ്ങിയ കിനാലൂർ തച്ചംപൊയിൽ ഭാഗത്ത് ശനിയാഴ്ച രാവിലെ 11ഒാടെയാണ് കമീഷൻ അഡ്വ. വിജിത പരിശോധനക്കെത്തിയത്. വാതക പൈപ്പ്ലൈൻ സ്ഥാപിക്കാൻ ഗെയിൽ അധികൃതർ ഏറ്റെടുത്ത ഭൂമിയിൽ നടത്തിയ ക്ലാസിഫിക്കേഷൻ തെറ്റാണെന്നും 1600 മീറ്റർ നീളത്തിലും 400 മീ. വീതിയിലുമുള്ള സ്ഥലത്ത് 45ൽ കൂടുതൽ വീടുകളുണ്ടെന്നും കമീഷൻ പരിശോധനയിൽ കണ്ടെത്തി. ഗെയിൽ അധികൃതർ 45ൽ കൂടുതൽ വീടുകളില്ലെന്ന റിപ്പോർട്ടായിരുന്നു നൽകിയിരുന്നത്. ജനവാസം കുറഞ്ഞ സ്ഥലത്ത് ഉപയോഗിക്കുന്ന ഗുണം കുറഞ്ഞ പൈപ്പുകളും ഇവ സ്ഥാപിക്കാൻ നാലു മീറ്റർ താഴ്ചക്ക് പകരം ഒന്നര മീറ്റർ താഴ്ചയിലുമാണ് പൈപ്പ് സ്ഥാപിക്കാൻ സൗകര്യം ഒരുക്കിയിട്ടുള്ളത്. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പദ്ധതി പ്രവർത്തനമെന്ന് റിപ്പോർട്ടിലുള്ളതായാണ് സൂചന. ആഗസ്റ്റ് ഒന്നിന് ഹൈകോടതിക്ക് കമീഷൻ റിപ്പോർട്ട് സമർപ്പിക്കും. ജനവാസ കേന്ദ്രങ്ങളിലൂടെ വാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനെതിരെ ജനകീയ സമരസമിതി നേതൃത്വത്തിൽ ഹൈകോടതിയിൽ പരാതി നൽകിയിരുന്നു. ഇതേതുടർന്നാണ് കമീഷൻ സ്ഥലം പരിശോധനക്കെത്തിയത്. രാവിലെ 11ന് തുടങ്ങിയ പരിശോധന വൈകുന്നേരം നാലിനാണ് അവസാനിച്ചത്. ഗെയിൽ അധികൃതരും നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു. 200 മീറ്റർ പരിശോധനയിൽതന്നെ 37ഒാളം വീടുകളുണ്ട്. ഏറ്റെടുത്ത ഭൂമിയിൽ നഷ്ടപരിഹാരത്തുക നൽകുന്നതിലും അനിശ്ചിതത്വം തുടരുകയാണ്. നിർദിഷ്ട ലൈനിൽ വാൽവ് സ്റ്റേഷൻ സ്ഥാപിക്കുന്നതിലും മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ജനകീയ പ്രതിഷേധം വകവെക്കാതെ വൻ പൊലീസ് സന്നാഹത്തോടെയാണ് ഗെയിൽ പൈപ്പ്ലൈൻ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നത്. മുഴുവൻ പ്രതികളെയും പിടികൂടണം കൊയിലാണ്ടി: മൂടാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് പി.പി. കരീമിനെ ആക്രമിച്ച സംഭവത്തിൽ മുഴുവൻ പ്രതികളെയും പിടികൂടണമെന്ന് മുസ്ലിം യൂത്ത്ലീഗ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണം. യൂത്ത്ലീഗ് ദിനമായ ജൂലൈ 30ന് വൈകുന്നേരം മൂന്നിന് നന്തിയിൽ സി.പി.എം അക്രമരാഷ്ട്രീയത്തിനെതിരെ യുവജന കൂട്ടായ്മ സംഘടിപ്പിക്കും. അഖിലേന്ത്യാ ജനറൽ സെക്രട്ടറി സി.കെ. സുൈബർ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ ടി.സി. നിസാർ, അബ്ദുൽ ബാസിത്ത്, സാലിഹ് കാപ്പാട്, കെ.കെ. റിയാസ്, അബ്ദുസമദ്, യഹ്യ, െസെനുൽ ആബിദ്, കെ.കെ. മുഹമ്മദ്, ഹമീദ്, കെ.എം.കെ. ഇല്യാസ് ദാരിമി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.