വടകര: കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്യപ്പെട്ട കടത്തനാട് ആർട്സ് ആൻഡ് സയൻസ് കോളജിൽ ആരംഭിക്കുന്ന ബി.കോം (ഫിനാൻസ്), ബി.ബി.എ, ബി.എസ്സി (സൈക്കോളജി) എന്നീ ഡിഗ്രി കോഴ്സുകളിലേക്ക് ആഗസ്റ്റ് മൂന്നുവരെ അപേക്ഷിക്കാമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സീൻ എജുക്കേഷൻ ട്രസ്റ്റിെൻറ മേൽനോട്ടത്തിലാണ് കീഴലിലെ സീൻ കാമ്പസിൽ സ്വാശ്രയ കോളജ് പ്രവർത്തിക്കുന്നത്. 50 ശതമാനം സീറ്റുകൾ മെറിറ്റിലും ബാക്കി മാനേജ്മെൻറ് േക്വാട്ടയിലും പ്രവേശനം നടത്താനുള്ള നടപടികൾ ആരംഭിച്ചതായി മാനേജ്മെൻറ് വക്താക്കൾ പറഞ്ഞു. എൽ.കെ.ജി ക്ലാസ് മുതൽ പിഎച്ച്.ഡി വരെയുള്ള പഠനസൗകര്യം കാമ്പസിൽ ഒരുക്കും. എസ്.സി/എസ്.ടി/ഒ.ബി.സി/ വിഭാഗങ്ങൾക്ക് സംവരണാനുകൂല്യങ്ങളും ലഭിക്കും. പ്രിൻസിപ്പൽ പ്രഫ. സി.എസ്. രാജേന്ദ്രൻ, സീൻ എജുക്കേഷനൽ ട്രസ്റ്റ് പ്രസിഡൻറ് ഡോ. എം.കെ. സുഭാഷ്, കുമാരൻ കണ്ടോത്ത്, പി.പി. രാജൻ, പാർഥൻ മാസ്റ്റർ, പുറ്റോൽ മുഹമ്മദ്, വി. രമേശൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.