താമരശ്ശേരി താലൂക്ക് ജന്തുക്ഷേമ ക്ലബ് ഉദ്ഘാടനം

എകരൂല്‍: സ്കൂൾകുട്ടികളിൽ ജന്തുക്ഷേമഅവബോധവും മൃഗസംരക്ഷണമേഖലയിൽ അറിവ് സമ്പാദിക്കുന്നതിനും സ്വാശ്രയശീലം വളർത്തുന്നതിനുമായി കേരള മൃഗസംരക്ഷണവകുപ്പ് നടപ്പാക്കുന്ന ജന്തുക്ഷേമ ക്ലബി​െൻറ താമരശ്ശേരി താലൂക്ക് തല ഉദ്ഘാടനം കരിയാത്തന്‍കാവ് ശിവപുരം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ നിര്‍വഹിച്ചു. ഭൂമിയിലെ സർവചരാചരങ്ങളും സഹവര്‍ത്തിത്തത്തോടെ ജീവിച്ചാല്‍ മാത്രമേ വരുംതലമുറക്ക് ഇവിടെ ജീവിക്കാന്‍ കഴിയുകയുള്ളൂവെന്നും ജന്തുക്ഷേമത്തിന് മനുഷ്യക്ഷേമം പോലെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിശീലനം നല്‍കി തെരഞ്ഞെടുത്ത 80 കുട്ടികള്‍ക്ക് പദ്ധതിപ്രകാരം അഞ്ചുവീതം കോഴികളെയും അവക്കുള്ള തീറ്റയും മരുന്നും സൗജന്യമായി നല്‍കി. ഉണ്ണികുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് ഇ.ടി. ബിനോയ്‌ അധ്യക്ഷത വഹിച്ചു. ജില്ല മൃഗ സംരക്ഷണ ഓഫിസര്‍ മേരി കെ. അബ്രഹാം പദ്ധതി വിശദീകരിച്ചു. കെ.കെ.ഡി. രാജന്‍, പ്രീജ രവികുമാര്‍, അധ്യാപകരായ മുഹമ്മദ്‌, വഹീദ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. സി.കെ. ഷാജിബ് സ്വാഗതവും ഫെബി മറിയം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.