പെരുമണ്ണ: 'ഇരുട്ടിെൻറ പക്ഷത്തിനാവില്ല നേരിെൻറ വാക്കിനെ തകർക്കാൻ' എന്ന മുദ്രാവാക്യമുയർത്തി എ.െഎ.വൈ.എഫിെൻറയും യുവകലാസാഹിതിയുടെയും കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ കെ.പി. രാമനുണ്ണി െഎക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. കെ.പി. രാമനുണ്ണിക്കെതിരായ തീവ്രവാദ സംഘടനകളുടെ ആക്രമണഭീഷണിയിൽ പ്രതിഷേധിച്ചാണ് പരിപാടി. എം.എ. ബഷീർ അധ്യക്ഷത വഹിച്ചു. യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി എ.പി. അഹമ്മദ് ഉദ്ഘാടനം ചെയ്തു. സി.പി.െഎ ജില്ല അസി. സെക്രട്ടറി ആർ. ശശി, എ.െഎ.വൈ.എഫ് സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. പി. ഗവാസ്, യുവകലാസാഹിതി ജില്ല സെക്രട്ടറി അഷ്റഫ് കുരുവട്ടൂർ, സി.പി.െഎ ജില്ല കമ്മിറ്റി അംഗം സി. സുന്ദരൻ, കെ. അബൂബക്കർ, ഒ. രവീന്ദ്രൻ, ബിനീഷ്ചന്ദ്, സി. അജയൻ എന്നിവർ സംസാരിച്ചു. എ.െഎ.വൈ.എഫ് മണ്ഡലം സെക്രട്ടറി വി.കെ. ദിനേശൻ സ്വാഗതം പറഞ്ഞു. കെ. ശ്രീനിവാസൻ െഎക്യദാർഢ്യ പ്രമേയം അവതരിപ്പിച്ചു. പടം: KP RAMANUNNI: എ.െഎ.വൈ.എഫും യുവകലാ സാഹിതിയും പെരുമണ്ണയിൽ സംഘടിപ്പിച്ച കെ.പി. രാമനുണ്ണി െഎക്യദാർഢ്യം എ.വി. അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു പൂവാട്ടുപറമ്പിലെ ബിവറേജ് ഒൗട്ട്െലറ്റിനെതിരെ പ്രക്ഷോഭം ശക്തമാക്കുന്നു കുറ്റിക്കാട്ടൂർ: പൂവാട്ടുപറമ്പിൽ വരുന്ന ബിവറേജിെൻറ പുതിയ ഒൗട്ട്െലറ്റിനെതിരെയുള്ള പ്രക്ഷോഭം ശക്തമാക്കാൻ വിവിധ രാഷ്ട്രീയ പാർട്ടികളും മദ്യനിരോധന സമിതിയും. പെരുവയൽ ഗ്രാമപഞ്ചായത്തിെൻറ അനുമതിപത്രം ആവശ്യമില്ലാത്തവിധം സർക്കാർ നേരിട്ട് സ്ഥാപിക്കാനുള്ള തത്രപ്പാടിലാണ്. വമ്പിച്ച സാമൂഹിക അരക്ഷിതാവസ്ഥ ചൂണ്ടിക്കാട്ടുന്ന മേൽനടപടിക്കെതിരെ ചില സംഘടനകൾ ബോർഡുകൾ സ്ഥാപിച്ചുകഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ എസ്.കെ.എസ്.എസ്.എഫ്, യൂത്ത് ലീഗ് എന്നീ സംഘടനകൾ ഒൗട്ട്െലറ്റിനെതിരെ പരിപാടി സംഘടിപ്പിച്ചിരുന്നു. വരും നാളുകളിൽ എല്ലാ സംഘടനകളും സംയുക്തമായി പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. ശറഫുദ്ദീൻ, യൂത്ത് കോൺഗ്രസ് പെരുവയൽ മണ്ഡലം പ്രസിഡൻറ് അനീഷ് പാലാട്ട്, മജ്ലിസുത്തൗഹീദ് സേവന കേന്ദ്രം ഡയറക്ടറും മദ്യനിരോധന സമിതി മെംബറുമായ ഡോ. ഖാസിമുൽ ഖാസിമി, പെരുവയൽ പഞ്ചായത്ത് വെൽെഫയർ പാർട്ടി പ്രസിഡൻറ് എം. അനീസ്, മറ്റു സാമൂഹിക-സാംസ്കാരിക പ്രതിനിധികൾ എന്നിവരുൾപ്പെട്ട സംയുക്ത സമരസമിതി രൂപവത്കരിക്കും. ഫോേട്ടാ: bivarage
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.