മാത്തോട്ടം അങ്ങാടി ശുചീകരണം

ബേപ്പൂർ: മാത്തോട്ടം അങ്ങാടിയും പരിസരവും ശുചീകരിച്ചു. കോർപറേഷൻ ജനകീയ ശുചിത്വയജ്ഞം പരിപാടിയുടെ ഭാഗമായാണ് റോഡിനിരുവശവും വൃത്തിയാക്കിയത്. മലബാർ ക്രിസ്ത്യൻ കോളജ് ഹൈസ്കൂൾ, ചേളന്നൂർ എസ്.എൻ കോളജ്, ഫാറൂഖ് കോളജ്, ജെ.ഡി.ടി എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 70-ഓളം നേവൽ കാഡറ്റുകൾ പങ്കെടുത്തു. പരിപാടി കൗൺസിലർ പി.പി. ബീരാൻകോയ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ പി.കെ. ഷാനിയ, ടി. അനിൽകുമാർ, എൻ. സതീശ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.ഒ. ജൂലി, എം. അയ്യപ്പൻ, എം.സി.സി ഓഫിസർ ബിനോയ് തോമസ്‌, സജിവോത്തമൻ, ഐ.എൻ.എൽ ബേപ്പൂർ മേഖല സെക്രട്ടറി കെ. സൈനുദ്ദീൻ എന്നിവർ പങ്കാളികളായി. mathottam 33 മാത്തോട്ടം അങ്ങാടിയിൽ നേവൽ കാഡറ്റുകൾ ശുചീകരണ പ്രവർത്തനം നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.