മദ്യവിരുദ്ധസംഗമം

കോഴിക്കോട്: തദ്ദേശസ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി മദ്യഷാപ്പുകള്‍ തുടങ്ങാന്‍ എക്‌സൈസ് വകുപ്പിന് സ്വതന്ത്ര അധികാരം നല്‍കുന്നതിനെതിരെ ആഗസ്റ്റ് അഞ്ചുമുതല്‍ സെക്രേട്ടറിയറ്റ് നടയില്‍ സമരപരിപാടികള്‍ ശക്തിപ്പെടുത്താൻ തീരുമാനിച്ചു. ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. ജനകീയമുന്നണി ജനറല്‍ കണ്‍വീനര്‍ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ആൻറണി ജേക്കബ് ചാവറ ചെയര്‍മാനും കെ.വി. ശുഹൈബ് കണ്‍വീനറും വെളിപാലത്ത് ബാലന്‍ ട്രഷറുമായ സമരസഹായ സമിതി രൂപവത്കരിച്ചു. ആസിഫ് കുന്നത്ത്, പി.പി. രാമനാഥന്‍, ബാബു പി. അഗസ്റ്റിന്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍. ഫാദര്‍ വര്‍ഗീസ് മുഴുത്തേറ്റ്, പ്രഫ. ഇമ്പിച്ചിക്കോയ, കെ.പി. മുസ്തഫ, കുര്യന്‍ ചെമ്പനാനി, രഞ്ജിത്ത് കുമാര്‍ പുറങ്കര, വി.ടി. മുഹമ്മദ് ബഷീര്‍, കെ.സി. ഷംസീര്‍ മുക്കം, ദേവദാസ് മലാപ്പറമ്പ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.