പി.എസ്​.സി പരീക്ഷക്കെത്തിയവരുടെ മൊബൈൽ ഫോണും പഴ്​സും കവർന്നു

പി.എസ്.സി പരീക്ഷക്കെത്തിയവരുടെ മൊബൈൽ ഫോണും പഴ്സും കവർന്നു കോഴിക്കോട്: പി.എസ്.സി പരീക്ഷക്കെത്തിയ ഉദ്യോഗാർഥികളുടെ മൊബൈൽ ഫോണും പഴ്സും കവർന്നതായി പരാതി. മീഞ്ചന്ത ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എൽ.ഡി.സി പരീക്ഷയെഴുതാനെത്തിയ എട്ട് യുവതികളുെട ഫോണും പഴ്സുമാണ് കവർന്നത്. പരീക്ഷാഹാളിന് പുറത്ത് ബാഗിൽ സൂക്ഷിച്ചതായിരുന്നു ഫോണുകൾ. പന്നിയങ്കര പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.