ബസ്​ കാത്തിരിപ്പുകേന്ദ്രത്തിൽ മദ്യപരുടെ ശല്യം

കക്കോടി: കരിക്കാംകുളത്തെ . തൊട്ടടുത്തുള്ള ബിവറേജ്സ് ഔട്ട്െലറ്റിൽ നിന്ന് മദ്യം വാങ്ങിയെത്തുന്നവരാണ് ബസ് കാത്തുനിൽക്കുന്ന സ്ത്രീകൾക്കും വിദ്യാർഥികൾക്കും അനുദിനം ശല്യമായി മാറുന്നത്. ബാലുശ്ശേരി ഭാഗത്തേക്ക് ബസ് കാത്തുനിൽക്കുന്നിടത്തും കോഴിക്കോട് ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിലും ഇവർ യാത്രക്കാർക്ക് പ്രയാസമാവുകയാണ്. ഒറ്റത്തെങ്ങിൽ ട്രാൻസ്ഫോർമർ ഉപയോഗശൂന്യം കക്കോടി: പുതുതായി സ്ഥാപിച്ച ട്രാൻസ്ഫോർമർ ചാർജ് ചെയ്ത് പ്രവർത്തിപ്പിക്കാത്തതിനാൽ മക്കട ഒറ്റത്തെങ്ങിൽ സ്ഥാപിച്ച ട്രാൻസ്ഫോർമർ ഉപയോഗശൂന്യം. മാസങ്ങളായി ഈ ഉപകരണം പ്രയോജനമില്ലാതെ കിടക്കുകയാണ്. പ്രദേശത്തെ നൂറുകണക്കിന് വീട്ടുകാർ കടുത്ത വോൾട്ടേജ് ക്ഷാമത്താൽ പ്രയാസപ്പെടുമ്പോഴാണ് ട്രാൻസ്ഫോർമർ നോക്കുകുത്തിയാവുന്നത്. ട്രാൻസ്ഫോർമറി​െൻറ പണി പൂർത്തിയാക്കിയെങ്കിലും അധികൃതരുടെ അനാസ്ഥ കാരണം പ്രവർത്തിപ്പിക്കുന്നതിന് കാലതാമസം ഉണ്ടാവുകയാണ്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മറ്റ് പല ഭാഗങ്ങളിലും സ്ഥാപിച്ച ട്രാൻസ്ഫോർമറുകൾ ചാർജ് ചെയ്ത് പ്രയോജനപ്രദമാക്കിയെങ്കിലും ഒറ്റത്തെങ്ങിലേത് പ്രയോജനമില്ലാതെ കിടക്കുകയാണ്. ഒറ്റത്തെങ്ങ് ഭാഗത്തെ വോൾട്ടേജി​െൻറ അഭാവം പരിഹരിക്കുന്നതി​െൻറ ഭാഗമായി ട്രാൻസ്ഫോർമറും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചെങ്കിലും ഉപയോഗ ശൂന്യമായിക്കിടക്കുന്നതിനാൽ വ്യാപകപ്രതിഷേധം ഉയരുകയാണ്. മഴക്കാലമായതോടെ നിറം മങ്ങിയ വൈദ്യുതി വെളിച്ചം കാരണം വീട്ടുകാർ വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനും പ്രയാസപ്പെടുകയാണ്. വോൾട്ടേജില്ലാത്തതുകാരണം ഗൃഹോപകരണങ്ങൾ പകൽ സമയത്തുപോലും പ്രവർത്തിപ്പിക്കുവാൻ കഴിയുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. മങ്ങിയ വെളിച്ചത്തിലാണ് വിദ്യാർഥികൾ രാത്രിയിൽ പഠിക്കുന്നത്. ട്രാൻസ്ഫോർമർ ഉടൻ നാട്ടുകാർക്ക് പ്രയോജനപ്രദമാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.