പൊള്ളലേറ്റവർക്ക്​ മെഡിക്കൽ ക്യാമ്പ് ഇന്ന്​ മുതൽ

കോഴിക്കോട്: പൊള്ളൽ അതിജീവിച്ചവർക്കായി സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് കോഴിക്കോട് െഎ.എം.എ ഹാളിൽ ശനിയാഴ്ച തുടങ്ങും. രണ്ട് ദിവസത്തെ ക്യാമ്പിൽ പ്ലാസ്റ്റിക് സർജന്മാർ രോഗികളെ പരിശോധിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 7.30ന് കടപ്പുറത്ത് ബോധവത്കരണ റാലി നടത്തും. ക്യാമ്പിൽനിന്ന് തെരഞ്ഞെടുക്കുന്ന 30 രോഗികൾക്ക് സെപ്റ്റംബറിൽ സൗജന്യ ശസ്ത്രക്രിയ നടത്തും. രജിസ്േട്രഷന്: 0495-2368715, 9847508715. എം.കെ. മുനീർ എം.എൽ.എ, െഎ.എം.എ ജില്ല പ്രസിഡൻറ് ഡോ. പി.എൻ. അജിത, സെക്രട്ടറി ഡോ. എസ്.വി. രാഗേഷ്, കേരള പ്ലാസ്റ്റിക് സർജറി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ടി.എം. ഡോ. ഷീജ രാജൻ, ജില്ല സെക്രട്ടറി ഡോ. സെബിൻ തോമസ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.