കോഴിക്കോട്: നിയമവിരുദ്ധ കെട്ടിടം പണി സഹായിക്കുന്ന ആർകിടെക്ടുമാരുടെ പേരുവിവരം സർക്കാർ പ്രത്യേക വെബ്സൈറ്റുണ്ടാക്കി അതിൽ പ്രദർശിപ്പിക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ. കോഴിക്കോട് അർബൻ ഏരിയ മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. അനധികൃത കെട്ടിടം പണിക്ക് കൂട്ടുനിൽക്കുന്ന എൻജിനീയർമാരുടെ ലൈസൻസ് റദ്ദാക്കും. കെട്ടിട നിർമാണ ചട്ടങ്ങളിൽ ഭേദഗതി വരുത്തും. കോഴിക്കോട് കോർപറേഷനിൽ നടപ്പാക്കിത്തുടങ്ങിയ, ഒാൺലൈനായി കെട്ടിടം പണി അപേക്ഷ നൽകാനുള്ള ഇൻറലിജൻറ് പ്ലാൻ പദ്ധതി സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.