മോശം പ്രകടനം കാഴ്ചവെക്കുന്ന ജീവനക്കാർക്ക് േജാലിയുണ്ടാവില്ല -മന്ത്രി കെ.ടി. ജലീൽ കക്കോടി: നിരന്തരമായി മോശം പ്രകടനം കാഴ്ചവെക്കുന്ന ജീവനക്കാർക്ക് തദ്ദേശ സ്ഥാപനങ്ങളിൽ േജാലി ഉണ്ടാവില്ലെന്ന് മന്ത്രി കെ.ടി. ജലീൽ. ഒരു ജീവനക്കാരനെക്കുറിച്ച് മൂന്ന് തദ്ദേശ സ്ഥാപനങ്ങൾ തുടർച്ചയായി മോശം അഭിപ്രായം എഴുതിയാൽ അദ്ദേഹത്തിന് സ്ഥാനമുണ്ടാവില്ലെന്ന് മന്ത്രി വിശദീകരിച്ചു. കമ്യൂണിറ്റി റസ്ക്യൂ വളൻറിയർ സ്കീമിെൻറ ജില്ലതല ഉദ്ഘാടനം കക്കോടി ഗ്രാമപഞ്ചായത്ത് പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥരെക്കുറിച്ചുള്ള കോൺഫിഡൻഷ്യൽ റിപ്പോർട്ടുകളിൽ കൃത്യമായ ഗ്രേഡുകളേ നൽകാവൂവെന്നും അനർഹർക്ക് വാരിക്കോരി ഗ്രേഡ് നൽകുന്ന പ്രവണത അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. നിരവധി തവണ ഒരു കാര്യത്തിന് ജനങ്ങളെ ഒാഫിസിലെത്തിക്കുന്ന ജീവനക്കാരെക്കുറിച്ചുള്ള പരാതികൾ അറിയിക്കാൻ തദ്ദേശ സ്ഥാപനങ്ങളിൽ പരാതിപ്പെട്ടികൾ വെക്കണമെന്നും മന്ത്രി പറഞ്ഞു. കക്കോടി പഞ്ചായത്തിലെ 21 വർഡുകളിൽനിന്നായി 105 പേർക്കാണ് പരിശീലനം നൽകുന്നത്. എ.കെ. ശശീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഫയർ ആൻഡ് റസ്ക്യു സർവിസ് ഡിവിഷനൽ ഒാഫിസർ അരുൺ അൽഫോൺസ്, പഞ്ചായത്ത് സെക്രട്ടറി ബി. ബാബു പ്രസാദ്, ജില്ല പഞ്ചായത്ത് അംഗം താഴത്തയിൽ ജുമൈലത്ത്, കെ.എഫ്.എഫ്.ഒ.എ പ്രസിഡൻറ് കെ.പി. ബാബുരാജ്, സെക്രട്ടറി എ. സജിൽകുമാർ, കെ.കെ. ചോയിക്കുട്ടി, എം. ആലിക്കോയ, മേലാൽ മോഹനൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എം. രാജേന്ദ്രൻ സ്വാഗതവും പഞ്ചായത്ത് അസി. സെക്രട്ടറി പി.ജി. സുനിൽകുമാർ നന്ദിയും പറഞ്ഞു. േഫാേട്ടാ: Jaleel: കമ്യൂണിറ്റി റസ്ക്യൂ വളൻറിയർ സ്കീം ജില്ലതല ഉദ്ഘാടനം മന്ത്രി കെ.ടി. ജലീൽ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.