മാറാട് കൂട്ടക്കൊല: ഒളിവിൽ പോയ പ്രതികൾക്കെതിരായ സാക്ഷിവിസ്​താരം നവംബർ ഒന്നിന്​ തുടങ്ങും

കോഴിക്കോട്: മാറാട് കൂട്ടക്കൊലക്കേസിൽ ഒളിവിൽ പോയ രണ്ടു പ്രതികൾക്കെതിരായ കേസ് പ്രത്യേക അഡീഷനൽ സെഷൻസ് ജഡ്ജി നവംബർ ഒന്നിലേക്ക് മാറ്റി. അന്നു മുതൽ തുടർച്ചയായ ദിവസങ്ങളിൽ സാക്ഷിവിസ്താരം നടത്താനാണ് തീരുമാനം. 95ാം പ്രതി കടലുണ്ടി നഗരം ആനങ്ങാടി കുട്ടിച്ച​െൻറപുരയിൽ കോയമോൻ എന്ന ഹൈേദ്രാസ് കുട്ടി (50), 148ാം പ്രതി മാറാട് കല്ലുവെച്ച വീട്ടിൽ നിസാമുദ്ദീൻ (31) എന്നിവർക്കെതിരായ കേസാണ് പരിഗണിക്കുന്നത്. നേരത്തേ വിചാരണ ആരംഭിച്ച കേസിൽ സ്െപഷൽ േപ്രാസിക്യൂട്ടർ രാജിെവച്ചതിനെ തുടർന്ന് സാക്ഷിവിസ്താരം ഇടക്ക് മുടങ്ങുകയായിരുന്നു. ഒമ്പതു പേർ മരിച്ച കേസിൽ മൊത്തം 148 പേരെയാണ് പ്രതികളാക്കിയത്. വിചാരണ നേരിട്ട 139 പേരിൽ 63 പ്രതികളെ പ്രത്യേക കോടതി ശിക്ഷിക്കുകയും ചെയ്തു. 2003 മേയ് രണ്ടിന് അന്യായമായി സംഘംചേർന്ന് കൊലനടത്തിയെന്നാണ് ആരോപണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.