കോഴിക്കോട്: നഗരത്തിെൻറ അർബൻ ഏരിയ മാസ്റ്റർ പ്ലാൻ-2035 മന്ത്രി കെ.ടി. ജലീൽ പ്രകാശനം ചെയ്തു. ഇതോടെ, പുതിയ സർക്കാറിനു കീഴിൽ സമഗ്ര മാസ്റ്റർ പ്ലാൻ തയാറായ സംസ്ഥാനത്തെ ആദ്യ നഗരമായി കോഴിക്കോട് മാറി. കെട്ടിട നിർമാണ അപേക്ഷകൾ ഒാൺലൈനായി സമർപ്പിക്കുന്ന ഇൻറലിജൻറ് സോഫ്റ്റ് വെയറിെൻറ ട്രയൽ റണ്ണും മന്ത്രി ഉദ്ഘാടനം ചെയ്തു. ഇൗ പദ്ധതിയും കോഴിക്കോട് നഗരസഭയിലാണ് സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കുന്നത്. കോഴിക്കോട് കോർപറേഷൻ, ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികൾ, ഒളവണ്ണ, കടലുണ്ടി ഗ്രാമപഞ്ചായത്തുകൾ എന്നിവ ഉൾെപ്പടുത്തിയാണ് പുതിയ മാസ്റ്റർപ്ലാൻ തയാറാക്കിയത്. 2035 വരെ ഇൗ മാസ്റ്റർ പ്ലാൻ അനുസരിച്ചാവും നഗര വികസനവും നിർമാണ പ്ലാനുകൾക്ക് അനുവാദം നൽകലും. മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. റീജനൽ ടൗൺ പ്ലാനർ കെ.വി. അബ്ദുൽ മാലിക് റിപ്പോർട്ട് അവതരിപ്പിച്ചു. എം.എൽ.എമാരായ എ.കെ. ശശീന്ദ്രൻ, പി.ടി.എ. റഹീം, കലക്ടർ യു.വി. ജോസ്, രാമനാട്ടുകര നഗരസഭ അധ്യക്ഷൻ വാഴയിൽ ബാലകൃഷ്ണൻ, ഒളവണ്ണ പഞ്ചായത്ത് പ്രസിഡൻറ് കെ. തങ്കമണി, കടലുണ്ടി പഞ്ചായത്ത് പ്രസിഡൻറ് സി.കെ. അജയകുമാർ, നഗരസഭ സ്ഥിരം സമിതി ചെയർമാൻമാരായ കെ.വി. ബാബുരാജ്, എം. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. നഗരാസൂത്രണ സമിതി ചെയർമാൻ എം.സി. അനിൽകുമാർ സ്വാഗതവും കോർപറേഷൻ അഡീഷനൽ സെക്രട്ടറി കെ.പി. വിനയൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.