കോഴിക്കോട്: തടിക്കച്ചവടത്തിൽ ജി.എസ്.ടി പിരിക്കുന്നതിനെക്കുറിച്ചുള്ള അവ്യക്തതയും ആശയക്കുഴപ്പവും അവസാനിപ്പിക്കണമെന്ന് ചെറുകിട മരവ്യാപാരി സംഘടന മുൻ ജനറൽ സെക്രട്ടറി പി.വി. ലക്ഷ്മണനും മുൻ എം.എൽ.എ എം.കെ. േപ്രംനാഥും ആവശ്യപ്പെട്ടു. ഒാരോ വിൽപനഘട്ടത്തിലും മരക്കച്ചവടക്കാർ ജി.എസ്.ടി പിരിക്കണമോയെന്നും വ്യക്തതയില്ലെന്നും ഇരുവരും വാർത്തസമ്മേളനത്തിൽ പറഞ്ഞു. പുസ്തക പ്രകാശനം നാെള കോഴിക്കോട്: എം. ജമീല രചിച്ച 'പച്ചയുടുപ്പ്' പുസ്തകത്തിെൻറ പ്രകാശനം ഞായറാഴ്ച െവെകുന്നേരം 5.30ന് കെ.പി. കേശവമേനോൻ ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഡോ. ഖദീജ മുംതാസ് പ്രകാശനം ചെയ്യും. പി.കെ. പാറക്കടവ് പുസ്തകം സ്വീകരിക്കുമെന്ന് കെ. രാജൻ, എം. ജമീല, മജീദ് കുർബാൻ, ദേവസിക്കുട്ടി എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സ്ട്രിങ്സ് ഒാഫ് ഏഞ്ചൽസ് സംഗീത സദസ്സ് കോഴിക്കോട്: മലബാർ വോയ്സ് ഒരുക്കുന്ന സ്ട്രിങ്സ് ഒാഫ് ഏഞ്ചൽസ് സംഗീത സദസ്സ് തിങ്കളാഴ്ച ടൗൺഹാളിൽ നടക്കും. വൈകുന്നേരം ആറിന് മുതിർന്ന കലാകാരന്മാരായ ആർച്ചി ഹട്ടൻ, ക്ലാരൻസ് െഎസക്, സി.എം. വാടിയിൽ എന്നിവരെ ആദരിക്കുമെന്ന് ഗായിക സിബല്ല സദാനന്ദൻ, പ്രസാദ്, എബ്രഹാം സദാനന്ദൻ, എം. സജി, നിതിൻ ജോ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.