സിയസ്​കോയെ ഒഴിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്​തം

കോഴിക്കോട്: സിയസ്കോ ഒാഫിസും കെട്ടിടവും കുറ്റിച്ചിറ അസൻകോയ മുല്ല പാർക്കിൽനിന്ന് ഒഴിപ്പിക്കാനുള്ള നഗരസഭാ തീരുമാനം പുനഃപരിശോധിക്കണമെന്ന് വ്യാപക ആവശ്യം. നടപടി പുനഃപരിശോധക്കണമെന്നാവശ്യപ്പെട്ട് ഖാദിമാരായ മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, പാണക്കാട് നാസർ ഹയ്യ് ശിഹാബുദ്ദീൻ തങ്ങൾ, കെ.വി. ഇമ്പിച്ചഹമ്മദ് ഹാജി എന്നിവർ മേയർ തോട്ടത്തിൽ രവീന്ദ്രന് കത്ത് നൽകി. നഗരത്തിൽ നിറഞ്ഞുനിൽക്കുന്ന സാമൂഹിക സംഘടനയായ സിയസ്കോ, കോതി പുനരധിവാസ പദ്ധതി കോഴിക്കോട് കോർപറേഷൻ ആസൂത്രണം ചെയ്തപ്പോൾ 10 വീടുകൾ നിർമിച്ചു നൽകുകയും 22 വീടുകൾക്ക് തറകെട്ടി നൽകുകയും ചെയ്തത് സിയസ്ക്കോയാണെന്നും അബദ്ധത്തി​െൻറ പേരിൽ സമീപനങ്ങൾ സ്വീകരിക്കുന്നത് നിർഭാഗ്യകരമാണെന്നും മേയർക്കുള്ള കത്തിൽ ഖാദിമാർ പറഞ്ഞു. നഗരത്തിലും പരിസര പ്രദേശങ്ങളിലും ജീവകാരുണ്യ രംഗത്തും വിദ്യാഭ്യാസ സാംസ്കാരിക രംഗത്തും ആറര പതിറ്റാണ്ടായി സേവന പ്രവർത്തനങ്ങൾ നടത്തുന്ന സിയസ്കോക്കെതിരെ കൗൺസിൽ എടുത്ത നടപടി പിൻവലിക്കണമെന്ന് മുസ്ലിം സർവിസ് സൊസൈറ്റി (എം.എസ്.എസ്) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിലും പരിസര പ്രദേശങ്ങളിലും ജാതിമത രാഷ്ട്രീയ വിഭാഗീയതകളില്ലാതെ സേവന പ്രവർത്തനം നടത്തുന്ന സിയസ്കോപോലുള്ള സാംസ്കാരിക സംഘടനകളുടെ പ്രവർത്തനങ്ങൾ മാറിയ സാഹചര്യത്തിൽ കോഴിക്കോടി​െൻറ സാംസ്കാരിക മുന്നേറ്റത്തിനാവശ്യമാണെന്ന് പ്രസിഡൻറ് പി. ഉണ്ണിൻ, ജനറൽ സെക്രട്ടറി എൻജിനീയർ പി. മമ്മത്കോയ എന്നിവർ പറഞ്ഞു. കുറ്റിച്ചിറയിൽ സ്തുത്യർഹമായ നിലയിൽപ്രവർത്തിച്ചുവരുന്ന സിയസ്കോവി​െൻറ കെട്ടിടം ഒഴിപ്പിച്ചെടുക്കാൻ ബി.ജെ.പി സഹായത്തോടെ സി.പി.എം കോർപറേഷൻ ഭാരണകൂടം നടത്തുന്ന നീക്കം നഗരവാസികൾ തരിച്ചറിയണമെന്നും ചെറുത്ത് പരാജയപ്പെടുത്തണമെന്നും മുസ്ലിം ലീഗ് കുറ്റിച്ചിറ മേഖല കൗൺസിൽ വാർഷിക യോഗം അഭിപ്രായപ്പെട്ടു. കെ.പി. അബ്ദുല്ലക്കോയ അധ്യക്ഷത വഹിച്ചു. സിയസ്കോ പിടിച്ചെടുക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും നീക്കം ഉപേക്ഷിക്കണമെന്നും പീപ്ൾസ് ആക്ഷൻ ഗ്രൂപ് പ്രവർത്തക സമിതി േയാഗം ആവശ്യപ്പെട്ടു. ഡോ. കെ. മൊയ്തു, യൂനസ് പരപ്പിൽ, പി.കെ. രാഘവൻ, എം.എ. സത്താർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.