മിഠായിതെരുവ്​ നവീകരണം: വ്യാപാരികളുമായി ചർച്ച നടത്തി

കോഴിക്കോട്: എസ്.എം സ്ട്രീറ്റ് മർച്ചൻറ്സ് അസോസിയേഷൻ വിളിച്ചുചേർത്ത മിഠായിതെരുവ് വ്യാപാരികളുടെ ജനറൽ ബോഡി യോഗത്തിൽ വ്യാപാരികൾക്കുണ്ടായ പല ആശങ്കകൾക്കും തഹസിൽദാർ പെങ്കടുത്ത യോഗത്തിൽ പരിഹാരമായി. നിർമാണ പ്രവർത്തനത്തി​െൻറ ഭാഗമായി ഒാരോ കടയുടെയും മുൻഭാഗത്ത് വരുത്താൻ ഉദ്ദേശിക്കുന്ന അലങ്കാരവിളക്കുകളും സമാനരീതിയിലുള്ള നവീകരണവും അവരവരുടെ ചെലവിൽ ചെയ്യുന്നതിന് വ്യാപാരികൾ സമ്മതിച്ചു. ഒാണം പ്രമാണിച്ച് നിർമാണ പ്രവർത്തനങ്ങൾ ആഗസ്റ്റ് 15ന് തന്നെ പൂർത്തീകരിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. കാർ പാർക്കിങ്, കംഫർട്ട് സ്റ്റേഷൻ, ശുചീകരണം, വാട്ടർ സൈപ്ല തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തു. ആഗസ്റ്റ് 15ന് എസ്.എം സ്ട്രീറ്റ് മർച്ചൻറ്സ് അേസാസിയേഷ​െൻറ ആഭിമുഖ്യത്തിൽ കൂട്ടയോട്ടം സംഘടിപ്പിക്കും. തഹസിൽദാർ അനിത, എൻജിനീയർ ഗൗരിശങ്കർ, അസോസിയേഷൻ പ്രസിഡൻറ് നടരാജൻ സ്വാമി, സെക്രട്ടറി ഉമ്മർകുട്ടി കരിയിൽ, ഇഖ്ബാൽ കണങ്കണ്ടി, യാസർ, ഹാശിം തങ്ങൾ എന്നിവർ സംസാരിച്ചു. കല്ലായി പുഴയോരത്ത് കൈയേറ്റക്കാർ ചെറുകിട കച്ചവടക്കാരെ ചൂഷണംചെയ്യുന്നു കോഴിക്കോട്: കല്ലായിപ്പുഴ കൈയേറി വാടകക്ക് നൽകിയവർ മേഖലയിലെ ചെറുകിട കച്ചവടക്കാരെയും സർക്കാറിനെയും പൊതുസമൂഹത്തെയും കബളിപ്പിക്കുകയും ചൂഷണം ചെയ്യുകയുമായിരുന്നെന്ന് കല്ലായി ചെറുകിട വ്യവസായ അസോസിയേഷൻ ആരോപിച്ചു. പ്രസിഡൻറ് എം.പി. മുജീബ് അധ്യക്ഷത വഹിച്ചു. കെ. ബിജു, ഇ. രഘുനാഥ്, എൻ.വി. ആലിക്കോയ, എം.കെ. വേണു, എൻ.വി. അഷ്റഫ്, എൻ.വി. അബ്ദു, വി. ഗഫൂർ, എം.ടി. സക്കീർ, പി.ടി. ബാബു, ഇ. മുജീബ്, എം.വി. സലീം, പ്രജീഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.പി. രാധാകൃഷ്ണൻ സ്വാഗതവും ട്രഷറർ ഇ. ഹുസ്സൻകുട്ടി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.