കുടുംബസംഗമം നാളെ

വടകര: ഇന്ദിര ഗാന്ധി ജന്മശതാബ്്ദിയുടെ ഭാഗമായി ചോറോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി 76, 77, 82, 83 ബൂത്തുകളിലെ പ്രവർത്തകരുടെ കുടുംബസംഗമം 30ന് ചേന്ദമംഗലം എൽ.പി സ്കൂളിൽ നടക്കും. ഉച്ചക്ക് 2.30ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദിഖ് മുഖ്യാതിഥിയായിരിക്കും. സംഘർഷത്തിനിടയിൽ ഓഫിസ് കത്തിച്ച സംഭവം: ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ വടകര: നാരായണനഗറിലെ സി.പി.എം നിയന്ത്രണത്തിലുള്ള യുവധാര ഓഫിസിന് തീവെച്ച കേസിൽ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിലായി. കീഴൽ സ്വദേശി പുേത്രാളി പ്രത്വിക്കി (23)നെയാണ് വടകര എസ്.ഐ എം. സനൽരാജ് അറസ്റ്റ് ചെയ്തത്. ഡൽഹിയിൽ സി.പി.എം ആസ്ഥാനത്ത് സീതാറാം യെച്ചൂരിക്ക് നേരെ നടന്ന അക്രമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം വടകരയിൽ നടന്ന സി.പി.എം--ബി.ജെ.പി സംഘർഷത്തോടനുബന്ധിച്ചാണ് ഓഫിസ് കത്തിച്ചത്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്േട്രറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻറ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.