വടകര ജനത റോഡിനു സമീപം സഹൃദയ ഹാൾ: ജില്ല ഗവ. ആശുപത്രിയും നഗരസഭ ആരോഗ്യ മിഷനും സംയുകതമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് --9.30 വടകര മുട്ടുങ്ങൽ എൽ.പി സ്കൂൾ: ദേശീയപാത കർമ സമിതി ജില്ല, താലൂക്ക്, പഞ്ചായത്ത്, യൂനിറ്റുതല ഭാരവാഹികളുടെ യോഗം --4.30 വടകര ടൗൺഹാൾ: നവഭാവന കണ്ണങ്കുഴിയുടെ നേതൃത്വത്തിൽ പൗർണമി ശങ്കറിനെയും േപ്രംകുമാർ വടകരയെയും ആദരിക്കൽ, -ഉദ്ഘാടനം: സിനിമ നടൻ ശിവജി ഗുരുവായൂർ --5.00, നാടകം 'ഉത്രം തിരുനാളിെൻറ കൽപനപോലെ' --6.30 വിത്ത് വിതരണം വടകര: കൃഷിഭവെൻറയും നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ വിത്ത് വിതരണം കൃഷ്ണകൃപ ഓഡിറ്റോറിയത്തിൽ നടന്നു. നഗരസഭ അധ്യക്ഷൻ കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ.പി. ബിന്ദു അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ അബ്ദുൽ റസാഖ് പദ്ധതി വിശദീകരിച്ചു. കെ. രാജു നടീൽ രീതി പരിചയപ്പെടുത്തി. കൗൺസിലർ ഇ. അരവിന്ദാക്ഷൻ, നഗരസഭ സെക്രട്ടറി അരുൺ രംഗൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.