ഫറോക്ക്: അധ്യാപകനായും സാംസ്കാരിക പ്രവർത്തകനായും ചരിത്ര വിദ്യാർഥിയുമൊക്കെയായി തിളങ്ങിനിന്ന അബ്ദുറഹിമാൻ പുറ്റെക്കാടിെൻറ നിര്യാണം സാംസ്കാരിക ഫറോക്കിന് കനത്ത നഷ്ടം. ഗണിതാധ്യാപകനായിരുന്ന അദ്ദേഹം ഫറോക്കിലെ ചരിത്രകാരനും ചരിത്രാന്വേഷികൾക്ക് ആശ്രയവുമായിരുന്നു. ടിപ്പു സുൽത്താൻ കോട്ടക്ക് സമീപത്ത് താമസിക്കുന്ന ഇദ്ദേഹം മരണംവരെ കോട്ടയുടെ സംരക്ഷണത്തിനായി നിലകൊണ്ടു. വായനകൂട്ടത്തിെൻറ ശിൽപികളിൽ ഒരാളായ മാസ്റ്റർ, എഴുത്തുകാരുടെയും വായനക്കാരുടെയും കൂട്ടായ്മക്ക് വായുവും വെള്ളവും നൽകി. മാധ്യമം റീഡേഴ്സ് ഫോറം സ്ഥാപിച്ചപ്പോൾ അതിെൻറ സാരഥിയായും മുന്നോട്ടുവന്നു. ജീവകാരുണ്യ രംഗത്തും ആനുകാലികങ്ങളിൽ എഴുതിയും സജീവമായിരുന്നു. സാമൂഹിക സേവന രംഗത്ത് നാല് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന അദ്ദേഹത്തിെൻറ അടുക്കും ചിട്ടയുമുള്ള പ്രവർത്തനവും എളിമയും മറ്റുള്ളവരിൽനിന്ന് വേറിട്ടുനിർത്തുന്നു. വർത്തമാനകാല സംഭവ വികാസങ്ങളോട് പ്രതികരിക്കാൻ മാസ്റ്റർ തെരഞ്ഞെടുത്ത ആയുധമായിരുന്നു കവിത. കവി നടന്നു നീങ്ങുന്ന വഴികളിലൂടെ തെൻറ കവിതയും സഞ്ചരിക്കുന്നു എന്നതായിരുന്നു അദ്ദേഹം രചിച്ച അഞ്ജലി എന്ന കവിതയിലൂടെ അറിയിച്ചിരുന്നത്. ഒ.എൻ.വി കുറുപ്പാണ് ഇതിെൻറ അവതാരിക. ശിഷ്യഗണങ്ങളടക്കം മരണവിവരമറിഞ്ഞതു മുതൽ അദ്ദേഹത്തിെൻറ വസതിയിലേക്ക് ഒഴുകിയെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.