പൊതുസ്​ഥലം കൈയേറ്റത്തിന് ഇടനിലക്കാരനായെന്ന്: സി.പി.എം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ പാർട്ടി അന്വേഷണം

പൊതുസ്ഥലം കൈയേറ്റത്തിന് ഇടനിലക്കാരനായെന്ന്: സി.പി.എം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ പാർട്ടി അന്വേഷണം ഇദ്ദേഹം ആക്ടിങ് ലോക്കൽ സെക്രട്ടറിയും വാർഡ് അംഗവുമായിരുന്നു കോഴിക്കോട്: കോട്ടൂർ പഞ്ചായത്തിലെ കൂട്ടാലിട ചെങ്ങോടുമലയിൽ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പണിത കുടിവെള്ള ടാങ്കി​െൻറ ഒരുഭാഗം തകർത്ത് സ്വകാര്യവ്യക്തി ഷെഡ് പണിതതിന് ഇടനിലക്കാരനായെന്ന് ആരോപണമുയർന്ന മുൻ വാർഡ് മെംബർ സി.പി.എം അവിടനല്ലൂർ ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ പാർട്ടി അന്വേഷണം. മൂന്നംഗ സംഘത്തെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. കഴിഞ്ഞ ദിവസം ചേർന്ന ലോക്കൽ കമ്മിറ്റി യോഗത്തിൽ ഇയാൾ വീഴ്ച സമ്മതിച്ചു. 'ഇടനിലക്കാരനായതിൽ വീഴ്ച സംഭവിച്ചു. എന്നാൽ, സാമ്പത്തികനേട്ടം ഉണ്ടാക്കിയിട്ടില്ല' എന്നാണ് യോഗത്തിൽ സമ്മതിച്ചത്. 20 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് അന്വേഷണ കമ്മിറ്റിക്കുള്ള നിർദേശം. ഈ കാലയളവിൽ പൊതുപ്രശ്നങ്ങളിൽ ഇടപെടരുതെന്ന നിർദേശവുമുണ്ട്. ഇദ്ദേഹം ആക്ടിങ് ലോക്കൽ സെക്രട്ടറിയായിരുന്നു. വിവാദമായ ഷെഡിന് നമ്പർ വാങ്ങിക്കൊടുക്കാനും പഞ്ചായത്ത് ഒാഫിസിൽ സ്വാധീനമുള്ള ഇയാൾ ശ്രമിച്ചെന്നും പാർട്ടിയിൽ ആരോപണമുണ്ട്. 1997ൽ ജനകീയാസൂത്രണ പദ്ധതി പ്രകാരമാണ് ടാങ്ക് സ്ഥാപിച്ചത്. വല്ലോറ മലയിൽ ഗംഗാധരൻ നായർ ഇതിനാവശ്യമായ സ്ഥലം സൗജന്യമായി നൽകിയതായിരുന്നു. ഇദ്ദേഹത്തി​െൻറ മരണശേഷം ശേഷിക്കുന്ന സ്ഥലം അവകാശികൾ വിൽപന നടത്തി. ഇതുൾപ്പെടെ 15 ഏക്കറോളം സ്ഥലം സ്വകാര്യവ്യക്തി വാങ്ങി. ഇവരാണ് ടാങ്ക് തകർത്ത് സർക്കാർ ഭൂമി കൈയേറി ഷെഡ് പണിതത്. കുടിവെള്ള പദ്ധതിയുടെ ജി.ഐ പൈപ്പുകൾ ഉപയോഗിച്ചാണ് ഷെഡ് പണിതത്. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച അനധികൃത ഷെഡിലേക്ക് മാർച്ച് നടത്തി. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.