ഗെയിൽ നോട്ടീസ്: വില്ലേജ് ഓഫിസിനു മുന്നിൽ ഇരകളുടെ കൂട്ട ആത്മഹത്യക്കുറിപ്പ് നടുവണ്ണൂർ: ഗെയിൽ വാതക പൈപ്പ്ൈലൻ സ്ഥാപിക്കാൻ ഏെറ്റടുത്തെന്ന് അവകാശപ്പെടുന്ന ഭൂമിയുടെ പ്രമാണങ്ങളുമായി ഹാജരാകാനുള്ള നിർദേശത്തിെനതിരെ തദ്ദേശവാസികളുടെ കൂട്ട ആത്മഹത്യക്കുറിപ്പ്. കോട്ടൂർ വില്ലേജിലാണ് വില്ലേജ് ഒാഫിസർ പോലും അറിയാതെ പ്രമാണങ്ങൾ ഹാജരാക്കാനുള്ള നോട്ടീസ്. സാറ്റലൈറ്റ് സർവേ വഴി നോട്ടിഫൈ ചെയ്ത സ്ഥലത്തിെൻറ യഥാർഥ ഉടമകളെ കണ്ടെത്താനായി ആധാരവും നികുതി ശീട്ടും കൈവശാവകാശ സർട്ടിഫിക്കറ്റും തിരിച്ചറിയൽ രേഖയുമായി 31ന് രാവിലെ 11ന് വില്ലേജിലെത്താനാണ് നിർദേശം. ഇതേതുടർന്ന് നഷ്ടപരിഹാരത്തിന് തങ്ങൾ വരില്ലെന്നും കൂട്ട ആത്മഹത്യ നടത്തുമെന്നും കാണിച്ച് സംയുക്ത സമരസമിതി കോട്ടൂർ വില്ലേജ് ഓഫിസിന് മുന്നിൽ ബോർഡ് സ്ഥാപിച്ചു. പഞ്ചായത്തിലെ അവിടനല്ലൂർ, കോട്ടൂർ വില്ലേജുകളിലെ ജനവാസകേന്ദ്രങ്ങളിലൂടെ സർവേ നടക്കുമ്പോൾ കടുത്ത ജനരോഷം ഉയർന്നിരുന്നു. പുരുഷൻ കടലുണ്ടി എം.എൽ.എ, സബ് കലക്ടർ, പഞ്ചായത്ത് പ്രസിഡൻറ് എന്നിവരും ഗെയിൽ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിലുള്ള ചർച്ചയിൽ ജനവാസകേന്ദ്രങ്ങൾ ഒഴിവാക്കാമെന്ന് ധാരണയായെങ്കിലും അത് പാലിച്ചില്ലെന്നാണ് ആക്ഷേപം. അവിടനല്ലൂർ വില്ലേജിലെ ആമയാട്ടുവയൽ മാത്രമാണ് ഒഴിവാക്കിയത്. ജനവാസ മേഖലയിലൂടെ പൈപ്പ്ലൈൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രദേശവാസികൾ. മൂന്നു പെൺമക്കളുടെ അമ്മയും വിധവയുമായ അച്ചിയത്ത് ദേവകിയുടെ വീടിന് സമീപം 20 മീറ്റർ വീതിയിലും ചാലിൽ ഗിരിജ രാമകൃഷ്ണെൻറ വീടിെൻറ മുറ്റവുമെല്ലാം സർവേയിൽ ഉൾപ്പെട്ടിട്ടുണ്ട്. റേഷൻ കാർഡിലെ മറിമായം: കാർഡ് ഉടമ ആശങ്കയിൽ നടുവണ്ണൂർ: പുതിയ റേഷൻ കാർഡിലെ വിവരങ്ങൾ കണ്ട് തിരുത്താനുള്ള പാച്ചിലിലാണ് നടുവണ്ണൂരിലെ രോഗിയായ വീട്ടമ്മ. സ്വന്തം ഫോട്ടോക്ക് പകരം മറ്റൊരാളുടെ ഫോട്ടോയും ജോലിയില്ലാത്ത തനിക്ക് മാസവരുമാനവും രേഖപ്പെടുത്തിയിരിക്കുന്നു. നടുവണ്ണൂർ പഞ്ചായത്ത് ആറാം വാർഡിലെ മേയച്ചേരി കണ്ടി ആബിദയുടെ റേഷൻ കാർഡിലാണ് നിറയെ തെറ്റുകൾ. മേയച്ചേരി കണ്ടി എന്നാണ് വീട്ടുപേര്. എന്നാൽ, കാർഡിലുള്ളത് മേയച്ചേരി വല്ലോറ മല എന്നാണ്. കാർഡിെൻറ പുറംചട്ടയിൽ ആബിദയുടെ ഫോട്ടോക്കു പകരം ഒരു പുരുഷെൻറ ഫോട്ടോയാണ് നൽകിയത്. രോഗിയായ ആബിദക്ക് കൂലിപ്പണി കാണിച്ച് ആയിരം രൂപ മാസ വരുമാനവും നൽകിയിട്ടുണ്ട്. തൊഴിൽരഹിതനായ മകൻ മുഹമ്മദ് ഷക്കബിനും കാർഡിൽ ജോലിയും ആയിരം രൂപ വരുമാനവുമുണ്ട്. കാർഡിന് അപേക്ഷിക്കുന്ന സമയത്ത് ഉടമ നിത്യരോഗിയാണെന്നും മകന് ജോലിയില്ലെന്നും അപേക്ഷയിൽ പ്രത്യേകം നൽകിയിരുന്നു. കാർഡ് വിതരണത്തിനു മുമ്പ് ഇറക്കിയ ലിസ്റ്റിൽ ആബിദ ബി.പി.എൽ വിഭാഗത്തിലായിരുന്നു. എന്നാൽ, എ.പി.എൽ വിഭാഗത്തിലുള്ള കാർഡാണ് ഇപ്പോൾ അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.