താജ്​ കഴിവുകൾ പൂർണമായും ഉപയോഗിക്കാത്ത കലാകാരൻ ^മേയർ

താജ് കഴിവുകൾ പൂർണമായും ഉപയോഗിക്കാത്ത കലാകാരൻ -മേയർ താജ്, കഴിവുകൾ പൂർണമായും ഉപയോഗിക്കാത്ത കലാകാരൻ -മേയർ കോഴിക്കോട്: ജന്മസിദ്ധമായ കഴിവുകൾ പൂർണമായും ഉപയോഗിക്കാൻ കഴിയാത്ത കലാകാരനായിരുന്നു പി.എം. താെജന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ. പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിക്കുന്ന പി.എം. താജ് അനുസ്മരണ സമ്മേളനം ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാംസ്കാരിക കേന്ദ്രത്തിനുള്ള പോരായ്മകൾ പരിഹരിക്കാൻ മുൻകൈ എടുക്കുമെന്നും നഗരത്തിൽ സ്ഥലം ലഭിക്കുന്നതിനനുസരിച്ച് മറ്റൊരു സാംസ്കാരിക നിലയത്തെ കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോയമുഹമ്മദ് രചിച്ച 'പി.എം. താജ് എന്തിനെഴുതി?' എന്ന പുസ്തകം ജയപ്രകാശ് കാര്യാലിന് നൽകി മേയർ പ്രകാശനം ചെയ്തു. പുരുഷൻ കടലുണ്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. 'നാടകം സമൂഹം പ്രതിരോധം- പി.എം. താജി​െൻറ നാടകങ്ങളിലൂടെ' എന്ന വിഷയത്തിൽ രാജൻ തിരുവോത്ത് പ്രഭാഷണം നടത്തി. കെ.ടി. കുഞ്ഞിക്കണ്ണൻ, വിൽസൺ സാമുവൽ. കെ. സുരേഷ്കുമാർ, സോനാൽ താജ് എന്നിവർ സംസാരിച്ചു. ചടങ്ങി​െൻറ ഭാഗമായി ടൗൺഹാൾ പരിസരത്ത് സുനിത മനോജി​െൻറ 'ബ്ലേക്ക്', സുന്ദരൻ രാമനാട്ടുകരയുടെ 'സങ്കട നാരായണൻ' എന്നീ ഏകാംഗ നാടകങ്ങൾ അവതരിപ്പിച്ചു. തെരുവുനാടക മത്സരത്തിൽ എടക്കാട് വിപ്ലവകലാവേദിയുടെ 'കോഴിയങ്കം' ഒന്നാം സ്ഥാനവും പുതിയനിരത്ത് നാട്ടുകൂട്ടം കലാസാംസ്കാരിക വേദിയുടെ 'തിരിച്ചറിവ്' രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഫോേട്ടാ:
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.