കോഴിക്കോട്: നെസ്റ്റിെൻറ ആഭിമുഖ്യത്തിൽ ഭിന്നേശഷിയുള്ള കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് ആധുനികസൗകര്യങ്ങളോടെ ഒരുങ്ങുന്ന 'നിയാർക്കി'െൻറ ശിലാസ്ഥാപനം ജൂലൈ 29ന് വൈകീട്ട് 3.30ന് കൊയിലാണ്ടി അരീക്കുന്ന് പന്തലായനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ചെയർമാൻ അബ്ദുല്ല കരുവഞ്ചേരി, പി.കെ. ഷുൈഎബ്, ടി.കെ. യൂനുസ്, പുഷ്പരാജ്, സാലിഹ് ഭട്ട് എന്നിവർ പെങ്കടുത്തു. ചേകന്നൂർ മൗലവി അനുസ്മരണം കോഴിക്കോട്: ചേകന്നൂർ മൗലവി കൊലപാതകത്തിെൻറ 24ാം വാർഷികാഘോഷം ജൂൈല 29ന് കോഴിക്കോട് ടൗൺഹാളിൽ നടക്കുമെന്ന് ഖുർആൻ സുന്നത്ത് സൊസൈറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ചേകന്നൂരിെൻറ 25 പ്രഭാഷണങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ വെബ്സൈറ്റിെൻറ ഉദ്ഘാടനവും മതഭീകര വിരുദ്ധദിനാചരണവും മൗലവിഅനുസ്മരണപ്രഭാഷണവുമുണ്ടാകും. ഡോ. എം.എൻ. കാരശ്ശേരി വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യും. കെ.കെ. സാലിം ഹാജി, ജലീൽ പുറ്റെക്കാട്, എം.എസ്. റഷീദ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.