അവസരവാദികള്‍ മതനിരപേക്ഷതക്ക്​ വെല്ലുവിളി ^ഫിറോസ്ഖാന്‍

അവസരവാദികള്‍ മതനിരപേക്ഷതക്ക് വെല്ലുവിളി -ഫിറോസ്ഖാന്‍ കോഴിക്കോട്: മതേതരത്വത്തി​െൻറ പേരില്‍ വോട്ട് വാങ്ങുകയും സ്വാർഥലാഭത്തിനുവേണ്ടി അവസരം കിട്ടുമ്പോഴെല്ലാം അത് ഉപേക്ഷിച്ച് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുകയും ചെയ്യുന്ന നിതീഷ്‌കുമാറിനെ പോലുള്ളവരാണ് രാജ്യത്തി​െൻറ മതനിരപേക്ഷതക്ക് പ്രധാന വെല്ലുവിളിയെന്ന് എൻ.എസ്.യു ദേശീയ പ്രസിഡൻറ് ഫിറോസ്ഖാൻ. 'ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം കാമ്പസിലും രാജ്യത്തും' എന്ന മുദ്രാവാക്യവുമായി കെ.എസ്.യു സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദി ഇന്ത്യയുടെ ചരിത്രം മാറ്റിമറിച്ച് ഹിറ്റ്‌ലറുടെ പാത പിന്തുടരുകയാണ്. വര്‍ഗീയമായി ചേരിതിരിയാന്‍ ആഹ്വാനം ചെയ്യുന്ന മോദിമാരാണ് രാജ്യത്തി​െൻറ ഏറ്റവും വലിയ ശാപം. ഒരുഭാഗത്ത് കമ്യൂണല്‍ ഫാഷിസമാണെങ്കില്‍ മറുഭാഗത്ത് കമ്യൂണിസ്റ്റ് ഫാഷിസമാണ് ഭീഷണി. രണ്ടിനെതിരെയും ജനാധിപത്യ മാര്‍ഗത്തില്‍ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷാഫി പറമ്പില്‍ എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, അഡ്വ. പി.എം. നിയാസ്, എസ്. ശരത്, ശ്രാവണ്‍ റാവു, സിജിന്‍ ജോസഫ്, ജെ.എസ്. അഖിൽ, വി.എസ്. ജോയ്, ആർ. സ്‌നേഹ, വി.ടി. നിഹാൽ, വി.പി. ദുല്‍ക്കിഫില്‍ എന്നിവര്‍ സംസാരിച്ചു. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻറ് പി.വി. അബ്ദുൽ റഷീദ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.